Latest NewsNewsMobile PhoneTechnology

വിപണി കീഴടക്കാൻ കിടിലൻ സ്മാർട്ട്ഫോണുമായി റിയൽമി, സവിശേഷതകൾ അറിയാം

6.7 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് 10-ബിറ്റ് എഎംഒഎൽഇഡി ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്

പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ റിയൽമി പുതിയ സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ജിടി നിയോ 3 തോർ: ലവ് ആന്റ് തണ്ടർ ലിമിറ്റഡ് എഡിഷൻ (GT NEO 3 150W Thor: Love and Thunder Limited Edition) സ്മാർട്ട്ഫോണുകളാണ് പുറത്തിറക്കിയിരിക്കുന്നത്. ഈ സ്മാർട്ട്ഫോണുകളുടെ സവിശേഷതകൾ പരിശോധിക്കാം.

6.7 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് 10-ബിറ്റ് എഎംഒഎൽഇഡി ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 150 W അൾട്രാഡാർട്ട് ചാർജിംഗ് പിന്തുണയോടൊപ്പം 4,500 എംഎഎച്ച് ബാറ്ററി ലൈഫും നൽകുന്നുണ്ട്. മീഡിയടെക് ഡെമൻസിറ്റി പ്രോസസറുകളിലാണ് ഈ സ്മാർട്ട്ഫോണുകളുടെ പ്രവർത്തനം.

Also Read: ശ്രീലങ്കയിൽ നിന്ന് ഇന്ത്യയിലേക്ക് അഭയാർത്ഥി പ്രവാഹത്തിന് സാധ്യതയെന്ന് ക്യു ബ്രാഞ്ച് റിപ്പോർട്ട്: ജാഗ്രതാ നിർദ്ദേശം

12 ജിബി റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജുമുളള ഈ വേരിയന്റിന്റെ വിപണി വില 42,999 രൂപയാണ്. 2022 ജൂലൈ 13 മുതൽ ഫ്ലിപ്കാർട്ട്, റിയൽമി ഡോട്ട് കോം, റിയൽമി മെയിൻലൈൻ സ്റ്റോറുകൾ വഴി ഈ സ്മാർട്ട്ഫോൺ സ്വന്തമാക്കാൻ സാധിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button