ഗോരഖ്പൂർ: ഭാര്യയെ സുഹൃത്തുക്കള്‍ക്ക് കാഴ്ചവച്ച് വീഡിയോ ചിത്രീകരിച്ച് ഭർത്താവ്. ഉത്തർപ്രദേശിലെ ഗോരഖ്പൂരിൽ നടന്ന സംഭവത്തിൽ, പണത്തിനും മദ്യത്തിനും വേണ്ടിയാണ് ഇയാൾ ഭാര്യയെ സുഹൃത്തുക്കള്‍ക്ക് കാഴ്ചവച്ചത്. കഴിഞ്ഞ നവംബറിലായിരുന്നു ഇവരുടെ വിവാഹം. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബത്തിൽ നിന്നും വന്ന യുവതിയെ, സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവ് ഉപദ്രവിച്ചിരുന്നു. പിന്നീട് ഇയാൾ സുഹൃത്തുക്കളെയും വീട്ടിലേക്കു കൊണ്ടുവരികയായിരുന്നു.
തുടർന്ന്, സുഹൃത്തുക്കൾ ബലാത്സംഗം ചെയ്യുന്ന വീഡിയോ ചിത്രീകരിച്ച് യുവതിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. കഴിഞ്ഞ ആറുമാസമായി ഭർത്താവും സുഹൃത്തുക്കളും തന്നെ ലൈംഗികപീഡനത്തിന് ഇരയാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി, യുവതി പൊലീസിൽ പരാതി നൽകി. ഇതോടെയാണ് ക്രൂരമായ സംഭവം പുറത്തറിഞ്ഞത്. മാസങ്ങളായി ഭർത്താവും, സുഹൃത്തുക്കളും ചേർന്ന് നടത്തുന്ന പീഡനം സഹിക്ക വയ്യാതെയാണ് യുവതി പൊലീസിനെ സമീപിച്ചത്.
ന്യൂക്ലിയർ ടോർപിഡോയുള്ള K-329: ലോകത്തിലെ ഏറ്റവും നീളമുള്ള റഷ്യൻ മുങ്ങിക്കപ്പൽ വിശേഷങ്ങൾ
മദ്യപാനിയായ യുവാവ് സ്ഥിരമായി സുഹൃത്തുക്കളുമായി വീട്ടിലേക്ക് വന്നു തുടങ്ങിയതായും അവർ നൽകുന്ന പണത്തിനും മദ്യത്തിനും പകരമായി, തന്നോട് കിടക്ക പങ്കിടാൻ ഭർത്താവ് ആവശ്യപ്പെട്ടതായും യുവതി നൽകിയ പരാതിയിൽ പറയുന്നു. എതിർത്തതോടെ മർദ്ദനം ആരംഭിച്ചതായും ഭർത്താവിന്റെ സുഹൃത്തുക്കൾ ബലം പ്രയോഗിച്ച് കൂട്ടബലാത്സംഗം ചെയ്തതായും യുവതി പറഞ്ഞു.
അതേസമയം, യുവതി പൊലീസിൽ പരാതിപ്പെട്ടതിനെ തുടർന്ന്, ഭർത്താവും സുഹൃത്തുക്കളും ഒളിവിൽപ്പോയി. യുവതിയുടെ പരാതിയിന്മേൽ നടപടികൾ സ്വീകരിച്ചതായും ഒളിവിൽപ്പോയ പ്രതികൾക്കായി അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.
Post Your Comments