തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ പിന്നാലെ കെ.എസ്.ഇ.ബിയും. ധനവകുപ്പ് പണം നല്‍കിയില്ലെങ്കില്‍ അടുത്തമാസം പെന്‍ഷന്‍ മുടങ്ങുമെന്ന് കെ.എസ്.ഇ.ബി. സര്‍ക്കാര്‍ ഏറ്റെടുത്ത ജലഅതോറിറ്റി വൈദ്യുതി ചാര്‍ജ് കുടിശിക വിഹിതവും ബജറ്റ് വിഹിതവും ഉള്‍പ്പെടെ 508.67 കോടി രൂപ ധനവകുപ്പ് നല്‍കിയില്ലെങ്കില്‍ കെഎസ്‌ഇബി സാമ്പത്തിക പ്രതിസന്ധിയിലാകുമെന്നും ഓഗസ്റ്റില്‍ പെന്‍ഷന്‍ വിതരണം മുടങ്ങുമെന്നും ചെയര്‍മാന്‍ വൈദ്യുതി മന്ത്രിയെയും ധനവകുപ്പിനെയും അറിയിച്ചു.
2018 വരെയുള്ള ജല അതോറിറ്റിയുടെ കുടിശിക 1326.69 കോടി രൂപ സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു. ഇത് ഗഡുക്കളായി സര്‍ക്കാര്‍ കെ.എസ്.ഇ.ബിക്ക് കൈമാറുമെന്നായിരുന്നു ധാരണ. കോവിഡ് കാലത്തു നല്‍കിയ ആനുകൂല്യങ്ങളുടെ ഭാരത്തില്‍ നിന്നു കെ.എസ്.ഇ.ബിയുടെ വരുമാനം സാധാരണ നിലയിലേക്ക് വരുന്നതേയുള്ളൂ.
Read Also: വന്ദേഭാരത് ട്രെയിന്‍ സെറ്റുകള്‍ക്ക് വേണ്ടിയുള്ള ടെണ്ടറിന്റെ സമയപരിധി നീട്ടി ഇന്ത്യന്‍ റെയില്‍വേ
ജൂലൈ അവസാനപാദത്തില്‍ 327.56 കോടി മാത്രമേ നീക്കിയിരിപ്പ് ഉണ്ടാകുവെന്നും ഓഗസ്റ്റ് 1 മുതല്‍ 9 വരെ ചെലവിന് 1017.33 കോടി വേണമെന്നുമാണ് കെ.എസ്.ഇ.ബി ധനവകുപ്പിനെ അറിയിച്ചിട്ടുള്ളത്. ഓഗസ്റ്റ് 2ന് പെന്‍ഷന്‍ വിതരണത്തിന് 127 കോടി രൂപ വേണം. ഈ വിവരം നിരവധി തവണ ധനവകുപ്പിനെ അറിയിച്ചെങ്കിലും വകുപ്പ് കനിയുന്നില്ലെന്നും പെന്‍ഷന്‍ വിതരണം മുടങ്ങുമെന്നും കെ.എസ്.ഇ.ബി ധനകാര്യവിഭാഗം വൈദ്യുതി മന്ത്രിക്കും റിപ്പോര്‍ട്ട് നല്‍കി.
Post Your Comments