
ന്യൂഡല്‍ഹി: ബി.ജെ.പി അദ്ധ്യക്ഷന്‍ ജെ പി നദ്ദയുമായി കൂടിക്കാഴ്ച്ച നടത്തിയെന്ന മാധ്യമ റിപ്പോർട്ടിൽ പ്രതികരിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ്മ. തങ്ങള്‍ കൂടിക്കാഴ്ച്ച നടത്തിയെന്നും അത് തന്റെ അവകാശമാണെന്നും അദ്ദേഹം തുറന്നടിച്ചു. ഇരുവരും ഹിമാചല്‍ പ്രദേശില്‍ നിന്നുള്ളവരും ഒരേ സര്‍വ്വകലാശാലയില്‍ പഠിച്ചവരുമായതിനാല്‍ കൂടിക്കാഴ്ച്ചയെക്കുറിച്ച് തുറന്നു പറയുന്നതില്‍ തനിക്ക് മടിയില്ലെന്നായിരുന്നു ആനന്ദ് ശര്‍മയുടെ പ്രതികരണം.
‘നദ്ദയുമായി തനിക്ക് കാലങ്ങളായി സാമൂഹികവും കുടുംബപരവുമായ ബന്ധമുണ്ട്. എന്റെ സംസ്ഥാനത്ത് നിന്നും സര്‍വ്വകലാശാലയില്‍ നിന്നും വരുന്ന ഒരാള്‍ ഭരണകക്ഷിയുടെ പ്രസിഡന്റായതില്‍ ഞാന്‍ അഭിമാനിക്കുന്നു. പ്രത്യയശാസ്ത്രപരമായ അഭിപ്രായ വ്യത്യാസങ്ങള്‍ അര്‍ത്ഥമാക്കുന്നത് വ്യക്തി വൈരാഗ്യമോ വര്‍ണ്ണവിവേചനമോ അല്ല. എനിക്ക് ജെ.പി നദ്ദയെ കാണേണ്ടി വന്നാല്‍ താന്‍ അത് തുറന്നു പറയും. അത് എന്റെ അവകാശമാണ്. ഹിമാചല്‍ പ്രദേശ് സര്‍വ്വകലാശാല അലുമ്നി അസോസിയേഷന് പരിപാടിക്ക് തന്നെയും നദ്ദയെയും ക്ഷണിച്ചിട്ടുണ്ട്. യോഗത്തില്‍ പങ്കെടുക്കുന്നതിനെ സംബന്ധിച്ച് നദ്ദയുമായി ഫോണില്‍ ചര്‍ച്ച നടത്തി’- ശര്‍മ്മ പ്രതികരിച്ചു.
Post Your Comments