കൊച്ചി: സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന് സി.ബി.ഐ നോട്ടീസ്. ലൈഫ് മിഷൻ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് സി.ബി.ഐയുടെ നോട്ടീസ്. സ്വപ്നയോട് തിങ്കളാഴ്ച ഹാജരാകാനാണ് സി.ബി.ഐ ആവശ്യപ്പെട്ടത്. കഴിഞ്ഞ ദിവസം കൂട്ടു പ്രതിയായ സരിത്തിനും സി.ബി.ഐ നോട്ടീസ് നൽകിയിരുന്നു.
Read Also: വന്ദേഭാരത് ട്രെയിന്‍ സെറ്റുകള്‍ക്ക് വേണ്ടിയുള്ള ടെണ്ടറിന്റെ സമയപരിധി നീട്ടി ഇന്ത്യന്‍ റെയില്‍വേ
എന്നാൽ, കേരളത്തെ പിടിച്ചുകുലുക്കിയ സ്വർണ്ണക്കടത്ത് കേസിൽ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ തന്‍റെ സുരക്ഷ കേന്ദ്ര സർക്കാർ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് സ്വപ്നാ സുരേഷ് നൽകിയ ഹർജി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് വീണ്ടും പരിഗണിക്കും. എന്നാൽ, കേന്ദ്ര സുരക്ഷ നൽകാനാകില്ലെന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് കഴിഞ്ഞ ദിവസം നിലപാടെടുത്തിരുന്നു.
Post Your Comments