Latest NewsKeralaNews

ഗവിയിലെ വനഭൂമിയുടെ പരിപാലനച്ചുമതല വിദേശ കമ്പനിയെ ഏൽപ്പിക്കാൻ നീക്കം

 

 

കൊല്ലം: പെരിയാർ കടുവ സങ്കേതത്തിന്റെ കേന്ദ്രസ്ഥാനത്ത് 800 ഹെക്ടർ വനഭൂമിയുടെ പരിപാലനച്ചുമതല വിദേശ കമ്പനിയെ ഏൽപ്പിക്കാൻ നീക്കം. ഗവിയിൽ വനം വികസന കോർപ്പറേഷന്റെ അധീനതയിലുള്ള ഭൂമിയുടെ പരിപാലനമാണ് വിദേശ കമ്പനിയെ ഏൽപ്പിക്കാൻ നീക്കം നടക്കുന്നത്.

കാർബൺ ന്യൂട്രൽ പദ്ധതി എന്ന പേരിലാണ് അന്താരാഷ്ട്ര എണ്ണ-വാതക കമ്പനിയെ ചുമതല ഏൽപ്പിക്കുന്നത്. ഇതുസംബന്ധിച്ച ശുപാർശ വനംവകുപ്പിനു മുമ്പാകെ ഇതിനോടകം എത്തിയിട്ടുണ്ട്.

കമ്പനിയുടെ സാമൂഹിക പ്രതിബദ്ധതാ ( സി.എസ്.ആർ) ഫണ്ടിൽ നിന്ന് വർഷം തോറും രണ്ടരക്കോടി രൂപ വീതം വനം വികസന കോർപ്പറേഷനു ലഭിക്കുന്ന വിധത്തിലാണ് കരാർ. വിദേശ കമ്പനി ഗവിയിൽ ഓഫീസ് സ്ഥാപിക്കുകയും കോർപ്പറേഷന്റെ ഏലം കൃഷി അവസാനിപ്പിക്കുകയും ചെയ്യും. 50 വർഷത്തേക്ക് വനപരിപാലനം വിദേശ കമ്പനിയെ ഏൽപ്പിക്കാനായിരുന്നു ആദ്യം ആലോചിച്ചത്. എന്നാല്‍, ഇത് വിവാദം സൃഷ്ടിക്കാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് ഇത് 15 വർഷമായി ചുരുക്കിയത്.

ജൂൺ ആദ്യം ബ്രിട്ടീഷ് കമ്പനിയുടെ ഇന്ത്യൻ പ്രതിനിധി സംഘം ഗവിയിലെ വനഭൂമി സന്ദർശിച്ചിരുന്നു. വനം വികസന കോർപ്പറേഷന്റെ ഉന്നതോദ്യോഗസ്ഥൻ സംഘത്തോടൊപ്പം ഉണ്ടായിരുന്നു. നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റിയുടെ അനുമതിയില്ലാതെയാണ് ഇതെല്ലാം നടന്നതെന്നാണ് വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button