KozhikodeNattuvarthaLatest NewsKeralaNews

ആറാം ക്ലാസ് വിദ്യാർത്ഥി ട്രെയിൻ തട്ടി മരിച്ചു

മാധ്യമം സബ് എഡിറ്റർ അനൂപ് അനന്തന്‍റെ മകൻ ഒഞ്ചിയം എല്ലാച്ചേരി കെ.വി. ഹൗസിൽ ആനന്ദ് (13) ആണ് ട്രെയിൻ തട്ടി മരിച്ചത്

കൊയിലാണ്ടി: സ്കൂളിൽ നിന്ന് വീട്ടിലേക്ക് വരുന്നതിനിടെ വിദ്യാർത്ഥി ട്രെയിൻ തട്ടി മരിച്ചു. മാധ്യമം സബ് എഡിറ്റർ അനൂപ് അനന്തന്‍റെ മകൻ ഒഞ്ചിയം എല്ലാച്ചേരി കെ.വി. ഹൗസിൽ ആനന്ദ് (13) ആണ് ട്രെയിൻ തട്ടി മരിച്ചത്.

ഇന്ന് വൈകുന്നേരം 4.30ഓടെ ഗേൾസ് ഹൈസ്കൂളിന് സമീപമായിരുന്നു അപകടം. അമ്മയുടെ കൂടെ നടന്ന് പോകുമ്പോൾ ട്രെയിൻ വരുന്നത് കണ്ട് അരികിൽ നിന്നതായിരുന്നു.

Read Also : ബലിപെരുന്നാൾ ആശംസകൾ നേർന്ന് ശൈഖ് മുഹമ്മദ്

പന്തലായനി യു.പി സ്കൂൾ ആറാം ക്ലാസ് വിദ്യാർത്ഥിയാണ്. മാതാവ്: ധന്യ (അധ്യാപിക, ബി.ഇ.എം യു.പി സ്കൂൾ കൊയിലാണ്ടി). സഹോദരൻ: ആരോമൽ.

മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിനു ശേഷം നാളെ രാവിലെ 11-ന് കൊയിലാണ്ടി പന്തലായനി സ്കൂളിൽ പൊതുദർശനത്തിന് വെക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button