NewsIndiaLife StyleHealth & Fitness

സ്ഥിരമായി ചായ കുടിക്കുന്നവർ അറിയാൻ

ചായ കുടിക്കാത്തവരായി ആരുമില്ല. ചായ കുടിച്ച് കൊണ്ടാണ് പലരും തങ്ങളുടെ ഒരു ദിനം തുടങ്ങുന്നത് തന്നെ. കടുത്ത ക്ഷീണമകറ്റാനും ഇടയ്ക്കൊന്ന് ഫ്രെഷാവാനും രാവിലെയും വെെകുന്നേരവും ചായയെ ആശ്രയിക്കുന്നു. ദഹനം ശരിയാക്കാന്‍, തലവേദന ഒഴിവാക്കാന്‍, ടെന്‍ഷന്‍ കുറയ്ക്കാന്‍ എന്നിങ്ങനെ പല ഗുണങ്ങളും അവകാശപ്പെടുന്ന ചായ ഉല്‍പ്പന്നങ്ങള്‍ ഇന്ന് വിപണിയിലുണ്ട്. എന്നാൽ, ചായയിൽ ഒളിഞ്ഞിരിക്കുന്ന അപകടത്തെ മനസിലാക്കാതെ പോകരുത്.

ഓര്‍ഗാനിക് ചായ ‘എന്ന ലേബലില്‍ അല്ലാതെ വരുന്ന മിക്ക തേയിലപ്പൊടികളും കീടനാശിനി തെളിച്ച തേയിലയില്‍ നിന്ന് ഉല്‍പ്പാദിപ്പിക്കുന്നതാണ്. ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയ്ക്ക് ഇത് ക്രമേണ കാരണമാകുമെന്ന് വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നു. സമ്മർദ്ദം, ഉത്കണ്ഠ, പ്രമേഹം, മുടികൊഴിച്ചില്‍, ക്യാൻസർ, വന്ധ്യത തുടങ്ങിയ പ്രശ്നങ്ങളുണ്ടാകാനും സാധ്യതയുണ്ട്.

Read Also : കേരളത്തിന്റെ സവിശേഷ ഭൂപ്രകൃതി മുൻനിർത്തിയുള്ള ബഫർസോൺ നിർണ്ണയം വേണം: മുഖ്യമന്ത്രി

കൃത്രിമ ഫ്ലേവറുകള്‍ ചേര്‍ത്ത ചായ ഇന്ന് സുലഭമാണ്. എന്നാല്‍, ഇത് പ്രകൃതിദത്തമല്ല. പലതരത്തിലുള്ള ആരോ​ഗ്യപ്രശ്നങ്ങൾക്ക് കൃത്രിമ ഫ്ലേവറുകള്‍ കാരണമാകാറുണ്ട്. അതിനാൽ, ഇത് ഒഴിവാക്കാൻ ശ്രമിക്കുക.

വ്യാപകമായി ഉപയോഗിക്കുന്ന പേപ്പര്‍ ടീ ബാഗുകള്‍ ആരോഗ്യത്തിന് ദോഷം ചെയ്യുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ടീ ബാഗില്‍ അടങ്ങിയിരിക്കുന്ന കെമിക്കല്‍ ഉയര്‍ന്ന ചൂടിനു വിധേയമാകുമ്പോള്‍ ഉണ്ടാകുന്ന കാർസിനോജൻ എന്ന രാസവസ്​തു ശ്വാസകോശ അർബുദത്തിന് കാരണമായേക്കും എന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button