തിരുവനന്തപുരം: തിരുവോണം ബമ്പർ നറുക്കെടുപ്പിൽ ചിരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുക നൽകാനുളള തയ്യാറെടുപ്പുമായി കേരള ഭാഗ്യക്കുറി വകുപ്പ്. 25 കോടി രൂപ ഒന്നാം സമ്മാനമായി നൽകാനുള്ള സർക്കാർ അനുമതിക്കായി കാത്തിരിക്കുകയാണ്.
കഴിഞ്ഞ മൂന്ന് വർഷമായി പന്ത്രണ്ട് കോടി രൂപയായിരുന്നു ഒന്നാം സമ്മാനം. ടിക്കറ്റ് വില മുന്നൂറ് രൂപയും. സമ്മാനത്തുക ഉയരുമ്പോൾ ടിക്കറ്റ് വിലയും വർധിപ്പിക്കും. 500 രൂപയാണ് നിലവിൽ നിശ്ചയിച്ചിരിക്കുന്ന ടിക്കറ്റ് വില. ഇത്തവണ ഒന്നാം സമ്മാനം ഇരുപത്തിയഞ്ച് കോടിയായി ഉയർത്താനാണ് ആലോചന. അന്തിമ അനുമതി ലഭിച്ചാലുടൻ ടിക്കറ്റിന്റെ അച്ചടി ആരംഭിക്കും.
സമ്മാനത്തുകയും ടിക്കറ്റ് വിലയും കൂട്ടണമെന്ന ഭാഗ്യക്കുറി വകുപ്പിന്റെ നിർദ്ദേശം സർക്കാരിന്റെ മുൻപിലാണ്. നിർദ്ദേശം അംഗീകരിച്ച് ഉത്തരവിറങ്ങിയാൽ ഉടൻ ടിക്കറ്റുകൾ അച്ചടിക്കും.
Post Your Comments