ടോക്കിയോ: നാരാ പട്ടണത്തില്‍ പൊതുപരിപാടിയില്‍ പ്രസംഗിക്കുന്നതിനിടെ മുൻ പ്രധാനമന്ത്രി ഷിന്‍സോ ആബെയ്ക്കുനേരെ വെടിയുതിർത്ത സംഭവത്തിൽ പ്രതികരിച്ച് ജപ്പാന്‍ പ്രധാനമന്ത്രി ഫുമിയോ കിഷിദ. ആബെയ്ക്കുനേരെ നടന്നത് അതിനീചമായ ആക്രണമെന്നും ആബെയുടെ ജീവന്‍ രക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ കഠിനപ്രയത്‌നത്തിണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. സംഭവത്തിൽ, അക്രമിയെ കസ്റ്റഡിയിലെടുത്തു. നാരാ പട്ടണത്തില്‍ പൊതുപരിപാടിയില്‍ പ്രസംഗിക്കുന്നതിനിടെയാണ് അക്രമം. രണ്ടുതവണ വെടിയൊച്ച കേട്ടതായി ജപ്പാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
Read Also: യുഎഇ-യുകെ യാത്ര: 2023 മുതൽ പൗരന്മാർക്ക് വിസ ആവശ്യമില്ല
അതേസമയം, ആബെയുടെ ആരോഗ്യത്തിനായി പ്രാര്‍ത്ഥിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദമോദി പറഞ്ഞു. രാജ്യത്തെ രണ്ടാമത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ പദ്മവിഭൂഷന്‍ നല്‍കി ഇന്ത്യ അദ്ദേഹത്തെ ആദരിച്ചിരുന്നു. മുംബൈ അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്ക് ജപ്പാന്‍ സഹായം നല്‍കിയത് ആബെ പ്രധാനമന്ത്രിയായിരിക്കെ ആണ്. 2020 ഓഗസ്റ്റിലാണ് കുടല്‍രോഗത്തെ തുടര്‍ന്നാണ് ഷിന്‍സോ പ്രധാനമന്ത്രി സ്ഥാനം രാജിവച്ചത്. ഇന്ത്യ- ജപ്പാൻ ബന്ധം ശക്തിപ്പെടുത്തുന്നതിൽ നിർണ്ണായക പങ്കുവഹിച്ച നേതാവാണ് ഷിൻസോ ആബെ.
Post Your Comments