എല്ലാവരും സാധാരണയായി ഉപയോഗിക്കുന്ന പഴങ്ങളില്‍ ഒന്നാണ് മുന്തിരി. ധാരാളം പോഷകഗുണങ്ങള്‍ അടങ്ങിയിരിക്കുന്ന മുന്തിരി ശരീരത്തിലെ ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്.
നാരുകളുടെ ഒരു നല്ല ഉറവിടമാണ് മുന്തിരി. കാറ്റെച്ചിന്‍സ്, ആന്തോസയാനിന്‍, കെംഫെറോള്‍, സ്റ്റില്‍ബെന്‍സ്, എലാജിക് ആസിഡ്, ഹൈഡ്രോക്‌സിസിനമേറ്റുകള്‍ തുടങ്ങിയ വിവിധ ഫൈറ്റോകെമിക്കലുകളും മുന്തിരിയില്‍ അടങ്ങിയിട്ടുണ്ട്. ഇത് കൊളസ്ട്രോളിനെ കുറയ്ക്കാൻ സഹായിക്കും.
മുന്തിരി കഴിക്കുന്നത് ശരീരത്തിലെ ഗട്ട് ബാക്ടീരിയയെ ഗണ്യമായി വര്‍ദ്ധിപ്പിക്കും. ഒപ്പം കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുകയും പിത്തരസം ആസിഡുകള്‍ കുറയ്ക്കുകയും ചെയ്യുമെന്ന് ലോസ് ഏഞ്ചല്‍സിലെ കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ഗവേഷകന്‍ ഡോ. ഷാവോപിംഗ് ലി പറയുന്നു.
Post Your Comments