തിരുവനന്തപുരം: സജി ചെറിയാൻ വിവാദം ഇന്ന് ചേരുന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചർച്ച ചെയ്യും. മന്ത്രി സ്ഥാനം രാജി വെച്ചെങ്കിലും ഭരണഘടനയെ അവഹേളിച്ചുള്ള പ്രസംഗം ഇതുവരെ സജി ചെറിയാനോ പാർട്ടിയോ തള്ളിപ്പറഞ്ഞിട്ടില്ല.
സജി ചെറിയാന്റെ രാജിയോടെ വിവാദം അവസാനിപ്പിക്കാൻ ആണ് പാർട്ടി തീരുമാനം. പകരം തത്കാലം മന്ത്രി വേണ്ട എന്നാണ് പാട്ടിയിൽ ധാരണ. എം.എൽ.എ സ്ഥാനത്ത് നിന്ന് രാജി പ്രതിപക്ഷം ആവശ്യപ്പെടുന്നുണ്ടെങ്കിലും പാർട്ടി ആവശ്യം തള്ളുകയാണ്. മുഖ്യമന്ത്രി ഏറ്റെടുത്ത സജി ചെറിയാന്റെ വകുപ്പുകൾ നിലവിലെ ഏതെങ്കിലും മന്ത്രിക്ക് കൈമാറാനും സാധ്യതയുണ്ട്.
അതേസമയം, സജി ചെറിയനെതിരായ കേസ് തിരുവല്ല ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. സജി ചെറിയനെതിരെ പോലീസ് കേസെടുത്തതിന് പിന്നാലെയാണ് കേസ് ഇന്ന് വീണ്ടും പരിഗണിക്കുന്നത്.
Post Your Comments