Latest NewsIndia

അരുണാചൽ പ്രദേശ് തദ്ദേശ തെരഞ്ഞെടുപ്പിൽ എതിരില്ലാതെ തൂത്തുവാരി ബിജെപി

ന്യൂഡൽഹി: അരുണാചൽ പ്രദേശിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ 130 പഞ്ചായത്ത് സീറ്റുകളിൽ 102 സീറ്റുകളും എതിരില്ലാതെ നേടി ബിജെപി. എതിരില്ലാതെ നേടിയ വിജയത്തിന് പ്രവർത്തകർക്കും അനുഭാവികൾക്കും അഭിനന്ദനങ്ങൾ അറിയിക്കുന്നതായി മുഖ്യമന്ത്രി പ്രേമ ഖണ്ഡു പറഞ്ഞു. ട്വിറ്ററിലൂടെയാണ് അദ്ദേഹം തന്റെ നന്ദി അറിയിച്ചത്.

ബിജെപി സ്ഥാനാർത്ഥികളെ എതിരില്ലാതെ തിരഞ്ഞടുത്തതിന് എല്ലാ പ്രവർത്തകർക്കും അനുഭാവികൾക്കും നന്ദി പറയുന്നുവെന്നും അദ്ദേഹം കുറിച്ചു. തവാങ്, വെസ്റ്റ് കമേങ്, അപ്പർ സുബൻസിരി, സിയാങ്, തിരാപ്പ് എന്നിവയുൾപ്പെടെ 14 ജില്ലകളിലെ എല്ലാ ഗ്രാമപഞ്ചായത്ത് സീറ്റുകളിലും ബിജെപി മികച്ച വിജയം നേടി.

അതേസമയം, 130 പഞ്ചായത്ത് സീറ്റുകളിലേക്കും ഒരു ജില്ലാ പരിഷത്ത് മണ്ഡലത്തിലേക്കും ജൂലൈ 12നാണ് ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. 14 സീറ്റുകളിൽ കോൺഗ്രസ്, എൻപിപി, സ്വതന്ത്രർ എന്നിവർ എതിരില്ലാതെ ഉറപ്പിച്ചു. ബാക്കിയുള്ള 16 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് ജൂലൈ 12ന് നടക്കും. ജൂലൈ 16 നാണ് ഫല പ്രഖ്യാപനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button