കോഴിക്കോട്: ഒളിമ്പ്യന്‍ പി.ടി ഉഷയെ രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്ത സംഭവത്തിൽ പരിഹാസവുമായി രംഗത്തെത്തിയ സി.പി.എം കേന്ദ്രകമ്മിറ്റിയംഗം എളമരം കരീമിന് കൃത്യ മറുപടി നൽകി ബി.ജെ.പി വക്താവ് അഡ്വ. ബി. ഗോപാലകൃഷ്ണൻ. നാല്പത് വർഷം പി.ടി ഉഷ നടത്തിയ അദ്ധ്വാനത്തെ കരീമും കുട്ടരും കണ്ടില്ലന്ന് നടിച്ചപ്പോൾ അദ്ധ്വാനത്തെ ആരാധനയായി കാണുന്നവർ ആദരിച്ചുവെന്നും, അതിന് വിയർപ്പിന്റെ അസുഖമുള്ള കരീം എന്തിനാ വിയർക്കുന്നത് എന്നും അദ്ദേഹം പരിഹസിച്ചു.
‘ഇപ്പോള്‍ കേരളത്തില്‍നിന്ന് ഒരാളെ രാജ്യസഭയിലേക്കു നാമനിര്‍ദ്ദേശം ചെയ്തിട്ടുണ്ടല്ലോ. അതിന് തനിക്ക് യോഗ്യതയുണ്ടെന്ന് കുറച്ചുകാലമായി അവര്‍ തെളിയിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഏഷ്യാഡ് യോഗ്യതയ്ക്കുപുറമേയുള്ള യോഗ്യതയാണു തെളിയിച്ചത്’, പി.ടി ഉഷയെ ലക്ഷ്യം വെച്ച് കരീം പറഞ്ഞത് ഇങ്ങനെ ആയിരുന്നു.
കരീമിനെതിരെ ഗോപാലകൃഷ്ണൻ ഫേസ്ബുക്കിൽ എഴുതിയതിങ്ങനെ:
പറയാനുള്ളത് എളമരം കരീമിനോടാണ്.. താങ്കൾ ഒരു രാജ്യസഭാ എം പി ആണ് മൂന്നാം കിട അന്തം കമ്മി ആവരുത്..താങ്കൾക്ക് നാവിട്ടടിച്ച അദ്ധ്വാനമെ അറിയു.. പ്രത്യേകിച്ച് പണി ഒന്നും ഇല്ലാത്തത് കൊണ്ട് വിയർപ്പിന്റെ ശല്യം ഉണ്ടാകും. അപ്പോൾ അദ്ധ്വാനിച്ച് വിയർക്കുന്നവരെ കാണുമ്പോൾ അസൂയയും കുശുമ്പും തോന്നാം. പിടി ഉഷ അദ്ധ്വാനിക്കുന്നത് കണ്ടപ്പോ കരീമിന് എന്തോ തോന്നിയന്ന്. ശരിയാണ് നാല്പത് വർഷം പി.ടി.ഉഷ നടത്തിയ അദ്ധ്വാനത്തെ കരീമും കുട്ടരും കണ്ടില്ലന്ന് നടിച്ചപ്പോൾ അദ്ധ്വാനത്തെ ആരാധനയായി കാണുന്നവർ ആദരിച്ചു. അതിന് വിയർപ്പിന്റെ അസുഖമുള്ള കരീം എന്തിനാ വിയർക്കുന്നത്…
Post Your Comments