തിരുവനന്തപുരം: ‘യു’ മാതൃകയിലുള്ള കത്തി ഉപയോഗിച്ചാണ് അഞ്ചൽ ഏരൂരിൽ കോൺഗ്രസ് നേതാവ് രാമഭദ്രനെ കൊലപ്പെടുത്തിയതെന്ന് മൂന്നാം സാക്ഷി ഷിബു. കൊലപാതകത്തിൽ പങ്കെടുത്ത മറ്റു പ്രതികളുടെ കയ്യിൽ ആറു കത്തികളുണ്ടായിരുന്നെന്നും രാമഭദ്രന്റെ സഹോദര പുത്രനായ ഷിബു മൊഴി നൽകി. തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയിലാണ് വിചാരണ നടക്കുന്നത്.
രാമഭദ്രന്റെ വീട്ടിൽനിന്ന് രണ്ടു കിലോമീറ്റർ അകലെ താമസിക്കുന്ന ഷിബു പണി സംബന്ധിച്ച കാര്യം സംസാരിക്കാനാണ് കൊലപാതകം നടന്ന ദിവസം രാമഭദ്രന്റെ വീട്ടിലേക്കെത്തിയത്. രാമഭദ്രനുമായി സംസാരിച്ചശേഷം മടങ്ങുമ്പോൾ വീട്ടിലേക്കു ജീപ്പു പോകുന്നതു കണ്ടുവെന്നും അൽപസമയത്തിനകം വീട്ടിൽനിന്ന് നിലവിളി കേട്ടുവെന്നും ഷിബു പറയുന്നു.
read also: ‘ചിലർക്കൊന്നും ഉത്തരം നല്കേണ്ടതില്ലാത്തതാണ്, കാരണം മറുപടി നല്കാനും മാത്രം അവരൊന്നുമല്ലാത്തതിനാൽ’
വീട്ടിനടുത്തേക്ക് എത്തിയപ്പോൾ ‘അവന്റെ പണി കഴിഞ്ഞെന്നു’ പറഞ്ഞ് പ്രതികൾ ജീപ്പിൽ കയറി സ്ഥലത്തുനിന്നു രക്ഷപ്പെട്ടു. അയൽക്കാരുടെ സഹായത്തോടെ രാമഭദ്രനെ പുനലൂരിലെ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഏരൂർ പൊലീസ് സ്റ്റേഷനിൽ താൻ പരാതി നൽകിയെന്നും ഷിബു പറഞ്ഞു. അഞ്ചും ഒൻപതും പത്തും പ്രതികളായ ഷിബു, രതീഷ്, ബിജു, രണ്ടാം സാക്ഷി ശ്രീകുമാർ എന്നിവരെ ഷിബു തിരിച്ചറിഞ്ഞു. വിചാരണ തിങ്കളാഴ്ച തുടരും.
Post Your Comments