Latest NewsNewsIndiaBusiness

എംഎൻപി റിക്വസ്റ്റ് നൽകുന്ന ഉപയോക്താക്കൾക്ക് പ്രത്യേക ഓഫർ, ഓഡിറ്റർമാരെ നിയമിക്കാനൊരുങ്ങി ട്രായ്

ഇത്തരം സേവന ദാതാക്കളെ നിരീക്ഷിക്കാൻ പ്രത്യേകം ഓഡിറ്റർമാരെ ട്രായ് നിയമിച്ചേക്കും

ടെലികോം സേവന ദാതാക്കളെ പ്രത്യേകം ശ്രദ്ധിക്കാൻ ഒരുങ്ങി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്). പോർട്ട് ചെയ്യുന്ന ഉപയോക്താക്കളെ പിടിച്ചുനിർത്താൻ പ്രത്യേക ഓഫർ വാഗ്ദാനം ചെയ്യുന്നതിനെതിരെയാണ് ട്രായ് കർശന നിരീക്ഷണം ഏർപ്പെടുത്തുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ഇത്തരം സേവന ദാതാക്കളെ നിരീക്ഷിക്കാൻ പ്രത്യേകം ഓഡിറ്റർമാരെ ട്രായ് നിയമിച്ചേക്കും.

മറ്റ് സേവന ദാതാക്കളിലേക്ക് പോകാൻ എംഎൻപി റിക്വസ്റ്റ് നൽകുന്ന ഉപയോക്താക്കൾക്കാണ് മറ്റുള്ളവർക്ക് ലഭിക്കാത്ത പ്രത്യേക ഓഫറുകൾ അധികമായി നൽകി പിടിച്ചുനിർത്തുന്നത്. എന്നാൽ, നിയമപരമായി ഉപയോക്താക്കൾക്ക് വെവ്വേറെ ഓഫറുകൾ നൽകാൻ ടെലികോം സേവന ദാതാക്കൾക്ക് സാധിക്കില്ല. കൂടാതെ, ട്രായിക്കു മുമ്പിൽ സമർപ്പിച്ചിട്ടുള്ള ഓഫറുകൾ മാത്രമേ ഉപയോക്താക്കൾക്ക് നൽകാൻ പാടുള്ളൂ.

Also Read: ഹരിപ്പാട് ലോറികൾ കൂട്ടിയിടിച്ച് അപകടം : രണ്ട് പേർക്ക് പരിക്ക്

ട്രായ് നിർദ്ദേശിച്ചിട്ടുള്ള മാനദണ്ഡങ്ങൾ മറികടന്ന് പ്രത്യേക ഓഫറുകൾ നൽകുന്നതിനെതിരെയാണ് പുതിയ നീക്കങ്ങൾ നടത്താൻ ഒരുങ്ങുന്നത്. നിലവിൽ, ഉപയോക്താക്കൾക്ക് എസ്എംഎസിലൂടെ ഉടനടി പോർട്ട് ചെയ്യാൻ സാധ്യമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button