മസ്‌കത്ത്: ഒമാനിലെ സോഹാറിൽ നിന്ന് കോഴിക്കോട്ടേക്ക് നേരിട്ടുള്ള വിമാന സർവ്വീസുകൾ ആരംഭിക്കുമെന്ന് സലാംഎയർ. ജൂലൈ 22 മുതലാണ് സർവ്വീസ് ആരംഭിക്കുക. ചൊവ്വ, വെള്ളി ദിനങ്ങളിലാണ് ഈ വിമാന സർവ്വീസുകൾ ഏർപ്പെടുത്തുന്നത്. സൊഹാർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഇന്ത്യയിലേക്ക് നേരിട്ടുള്ള ആദ്യ വിമാന സർവീസായിരിക്കുമിതെന്ന് അധികൃതർ വ്യക്തമാക്കി.
Read Also: സജി ചെറിയാൻ എം.എൽ.എ സ്ഥാനം രാജി വയ്ക്കണം സി.പി.എം നിലപാട് വ്യക്തമാക്കണം വി.ഡി. സതീശന്‍
അതേസമയം, ഇറാനിലെ ഷിറാസ്, തുർക്കിയിലെ ട്രബ്‌സോൺ എന്നീ നഗരങ്ങളിലേക്കും സലാംഎയർ സർവ്വീസുകൾ ആരംഭിക്കുന്നതാണ്. ഇതിന് പുറമെ, സൊഹാറിൽ നിന്ന് സലാലയിലേക്ക് ആഭ്യന്തര സർവ്വീസുകൾ നടത്തുമെന്നും സലാംഎയർ അറിയിച്ചു.
Post Your Comments