ദോഹ: ഖത്തറിൽ വീണ്ടും മാസ്‌ക് നിർബന്ധമാക്കി. രാജ്യത്ത് കോവിഡ് കേസുകൾ വീണ്ടും ഉയരുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. അടച്ചിട്ട സ്ഥലങ്ങളിലാണ് മാസ്‌ക് നിർബന്ധമാക്കിയിട്ടുള്ളത്. അമീരി ദിവാനിൽ പ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുല്ലസീസ് അൽതാനിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായത്.
Read Also: ‘സജി ചെറിയാനെ തിരിച്ചു കൊണ്ടുവരാന്‍ വീണ്ടും ഡാമൊന്നും തുറന്നു വിടരുത്’: വി.ടി. ബല്‍റാം
6 വയസ്സുള്ള കുട്ടികൾക്ക് മുതൽ മുഴുവൻ ജനങ്ങൾക്കും പുതിയ നിയമം ബാധകമാണ്. ആശുപത്രികൾ, തൊഴിലിടങ്ങൾ, പൊതു ഗതാഗത സൗകര്യങ്ങൾ, പള്ളികൾ, ജിംനേഷ്യങ്ങൾ, ഷോപ്പിങ് സെന്ററുകൾ, വിൽപനശാലകൾ, സിനിമ തിയറ്ററുകൾ ഉൾപ്പെടെയുള്ള അടച്ചിട്ട പൊതുസ്ഥലങ്ങളിൽ വ്യാഴാഴ്ച്ച മുതൽ മാസ്‌ക് ധരിക്കണമെന്നാണ് നിർദ്ദേശം. ഇവിടങ്ങളിൽ ഇഹ്തെറാസിൽ ഗ്രീൻ ഹെൽത്ത് സ്റ്റാറ്റസ് ഉള്ളവർക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ.
ബലി പെരുന്നാൾ അവധി ദിനങ്ങൾ വരുന്നതിനാൽ രാജ്യത്തെ ജനങ്ങൾ സാമൂഹിക അകലം പാലിക്കണമെന്നും നിർദ്ദേശമുണ്ട്. സോപ്പും വെള്ളവും അല്ലെങ്കിൽ സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ വൃത്തിയായി സൂക്ഷിക്കണമെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
Post Your Comments