കൊച്ചി: പൃഥ്വിരാജ് നായകനാകുന്ന ചിത്രം ‘കടുവ’ റിലീസ് ചെയ്യുന്നതിനുള്ള നിയമ തടസ്സങ്ങള്‍ ഒഴിഞ്ഞു. ചിത്രം ജൂലൈ 7 വ്യാഴാഴ്ച തിയറ്ററുകളിലെത്തും. പൃഥ്വിരാജ് തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ വാർത്ത പുറത്തുവിട്ടത്. റിലീസ് തീയതിയില്‍ അന്തിമ തീരുമാനമായതോടെ ചിത്രത്തിനായി അഡ്വാന്‍സ് റിസര്‍വേഷനും ആരംഭിച്ചിട്ടുണ്ട്. മലയാളത്തില്‍ എട്ടു വര്‍ഷം നീണ്ട ഇടവേളയ്ക്കു ശേഷം സംവിധായകൻ ഷാജി കൈലാസിന്റെ തിരിച്ചുവരവ് ചിത്രമാണ് ഇത്.
സിനിമ തന്റെ ജീവിതത്തെ അടിസ്ഥാനമാക്കി ഉള്ളതാണെന്ന്, ജോസ് കുരുവിനാക്കുന്നേല്‍ എന്ന കുറുവച്ചന് നല്കിയ പരാതിയെത്തുടര്‍ന്നാണ് ചിത്രത്തിന്റെ റിലീസിംഗില്‍ അനിശ്ചിതത്വം നേരിട്ടത്. തന്നെയും കുടുംബത്തേയും അവഹേളിക്കുന്ന രംഗങ്ങൾ സിനിമയിലുണ്ടെന്നും അദ്ദേഹം പരാതിയിൽ പറഞ്ഞു. അതേസമയം, പരാതി പരിശോധിക്കാന്‍ സെന്‍സര്‍ ബോര്‍ഡിന് ഹൈക്കോടതി സിംഗിള്‍ ബഞ്ച് നിര്‍ദ്ദേശം നല്‍കിയിരുന്നു.
ഇലക്ട്രിക് ബസ് പരീക്ഷണ ഓട്ടത്തിന് ആർടിഎ: ബസ് ടെക് ഗ്രൂപ്പുമായി കരാറിൽ ഒപ്പുവെച്ചു
തിരക്കഥാകൃത്ത് ജിനു എബ്രഹാമാണ് ‘കടുവ’യുടെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ബോളിവുഡ് താരം വിവേക് ഒബ്റോയ്, സായ് കുമാര്‍, സിദ്ദിഖ്, ജനാര്ദ്ദനന്, വിജയരാഘവന്, അജു വര്‍ഗീസ്, ഹരിശ്രീ അശോകന്, രാഹുല്‍ മാധവ്, കൊച്ചുപ്രേമന്, സംയുക്ത മേനോന്, സീമ, പ്രിയങ്ക തുടങ്ങിയ പ്രമുഖ താരങ്ങൾ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നു. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും മാജിക് ഫ്രെയിംസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.
Post Your Comments