AlappuzhaLatest NewsKeralaNattuvarthaNews

ജോലി വാ​ഗ്ദാനം ചെയ്‌ത്‌ പണം തട്ടിയ യുവാക്കള്‍ പൊലീസ് പിടിയിൽ

ആലപ്പുഴ വലിയകുളത്ത്‌ പ്രവര്‍ത്തിക്കുന്ന എച്ച്‌.ആര്‍.വി.എം. മാന്‍പവര്‍ കണ്‍സല്‍ട്ടന്‍സിയുടെ പാര്‍ട്ണര്‍മാരായ പത്തനംതിട്ട കുലനട മണ്ണില്‍കടവില്‍ പവി കൃഷ്‌ണന്‍(30), മലപ്പുറം മാരഞ്ചേരി മേനകത്ത്‌ വിശാഖ്‌ (29), ആലപ്പുഴ തൃപ്പെരുന്തുറ വേനാട്ട്‌ ഹൗസില്‍ സോനു(31) എന്നിവരാണ്‌ അറസ്‌റ്റിലായത്‌

ആലപ്പുഴ: ജോലി വാ​ഗ്ദാനം ചെയ്‌ത്‌ പണം തട്ടിയ യുവാക്കള്‍ പൊലീസ് പിടിയിൽ. ആലപ്പുഴ വലിയകുളത്ത്‌ പ്രവര്‍ത്തിക്കുന്ന എച്ച്‌.ആര്‍.വി.എം. മാന്‍പവര്‍ കണ്‍സല്‍ട്ടന്‍സിയുടെ പാര്‍ട്ണര്‍മാരായ പത്തനംതിട്ട കുലനട മണ്ണില്‍കടവില്‍ പവി കൃഷ്‌ണന്‍(30), മലപ്പുറം മാരഞ്ചേരി മേനകത്ത്‌ വിശാഖ്‌ (29), ആലപ്പുഴ തൃപ്പെരുന്തുറ വേനാട്ട്‌ ഹൗസില്‍ സോനു(31) എന്നിവരാണ്‌ അറസ്‌റ്റിലായത്‌. സ്‌ഥാപനത്തിലെ ജീവനക്കാരന്‍ വൈശാഖിന്റെ പേരിലും പൊലീസ്‌ കേസെടുത്തിട്ടുണ്ട്.

Read Also : പ്രതിരോധശേഷി വർദ്ധിപ്പിച്ച് അണുബാധകളെ ചെറുക്കാൻ ശർക്കര!

അബുദാബിയില്‍ ഉയര്‍ന്ന ശമ്പളത്തില്‍ മറൈന്‍ എഞ്ചിനീയര്‍ ജോലി വാ​ഗ്ദാനം ചെയ്‌ത്‌ പണം തട്ടിയെന്ന കൊല്ലം സ്വദേശിയുടെ പരാതിയിലാണ്‌ അറസ്‌റ്റ്‌.

ആലപ്പുഴ ഡിവൈ.എസ്‌.പി: എന്‍.ആര്‍. ജയരാജിന്റെ നേതൃത്വത്തില്‍ എസ്‌.ഐമാരായ രജി രാജ്‌ വി.ഡി, ബാലസുബ്രഹ്‌മണ്യന്‍, ഷാജിമോന്‍, സി.പി.ഒമാരായ നദീം, ആന്റണി രതീഷ്‌ എന്നിവര്‍ ചേര്‍ന്നാണ്‌ പ്രതികളെ പിടികൂടിയത്‌. പ്രതികളെ കോടതിയിൽ ഹാജരാക്കി.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button