ബാലുശ്ശേരി: പാലോളിയിലെ ആള്‍ക്കൂട്ട മര്‍ദ്ദന കേസിലെ മുഖ്യപ്രതി പൊലീസ് പിടിയിലായി. എസ്ഡിപിഐ പ്രവര്‍ത്തകനായ അവിടനല്ലൂര്‍ മൂടോട്ടുകണ്ടി സഫീറിനെയാണ് (31) ബാലുശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Read Also: സജി ചെറിയാൻ എം.എൽ.എ സ്ഥാനം രാജി വയ്ക്കണം സി.പി.എം നിലപാട് വ്യക്തമാക്കണം വി.ഡി. സതീശന്‍
ഡിവൈഎഫ്‌ഐ പാലൊളി യൂണിറ്റ് സെക്രട്ടറി ജിഷ്ണു രാജിനെ കഴിഞ്ഞ മാസം 23ന് പുലര്‍ച്ചെ ഫ്‌ളക്‌സ് ബോര്‍ഡ് നശിപ്പിച്ചെന്നാരോപിച്ച് ആള്‍ക്കൂട്ടം മര്‍ദ്ദിച്ച കേസിലാണ് അറസ്റ്റ്. മര്‍ദ്ദനത്തിന് നേതൃത്വം നല്‍കുകയും തോട്ടിലെ വെള്ളത്തില്‍ മുക്കി ഭീഷണിപ്പെടുത്തുകയും ചെയ്തത് സഫീറാണെന്ന് പുറത്തുവന്ന വീഡിയോ ദൃശ്യങ്ങളിലൂടെ വ്യക്തമായിരുന്നു. ഇതിനുശേഷം സഫീര്‍ ഒരാഴ്ചയായി ഒളിവിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് എസ്ഡിപിഐ, മുസ്ലിം ലീഗ്, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരടക്കം ഒമ്പത് പേര്‍ റിമാന്‍ഡിലാണ്. ഒമ്പത് പേരുടെയും ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം ജില്ല സെഷന്‍സ് കോടതി തള്ളി. ജാതിപറഞ്ഞ് അധിക്ഷേപം, വധശ്രമം എന്നിവയുള്‍പ്പെടെയുള്ള വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.
Post Your Comments