ErnakulamCinemaNattuvarthaMollywoodLatest NewsKeralaNewsEntertainmentMovie Gossips

‘മലയൻകുഞ്ഞ്’: ഡയറക്ട് ഒ.ടി.ടി റിലീസിന്

കൊച്ചി: ഫഹദ് ഫാസിലിനെ നായകനാക്കി നവാഗതനായ സജിമോൻ സംവിധാനം ചെയ്യുന്ന ‘മലയൻകുഞ്ഞ്’ ഡയറക്ട് ഒ.ടി.ടി റിലീസിനൊരുങ്ങുന്നു. സംവിധായകൻ ഫാസില്‍ നിര്‍മ്മിക്കുന്ന ചിത്രം ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ഓണത്തിനാകും റിലീസാകുക. എ.ആര്‍. റഹ്‍മാനാണ് ചിത്രത്തിന് സംഗീതം പകരുന്നത്. പ്രമുഖ ട്രേഡ് അനലിസ്റ്റ് ശ്രീധര്‍ പിള്ളയാണ് ഇത് സംബന്ധിച്ച വിവരം ട്വീറ്റ് ചെയ്തിരിക്കുന്നത്.

‘സീ യു സൂണ്‍’, ‘മാലിക്’ എന്നീ ചിത്രങ്ങൾക്ക് ശേഷം മഹേഷ് നാരായണനും ഫഹദും ഒന്നിക്കുന്ന ചിത്രമാണ് ‘മലയൻകുഞ്ഞ്’. മഹേഷ് നാരായണനാണ് ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത്. മഹേഷ് നാരായണൻ തന്നെയാണ് ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വ്വഹിക്കുക. വിഷ്‍ണു ഗോവിന്ദും, ശ്രീ ശങ്കറും ചേർന്നാണ് ‘മലയൻകുഞ്ഞിന്റെ സൗണ്ട് ഡിസൈൻ ചെയ്യുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button