സംസ്ഥാനത്ത് പുതിയ പദ്ധതികൾ ആവിഷ്കരിക്കാൻ ഒരുങ്ങി വനം വകുപ്പ്. കേരളത്തിലുടനീളം ഡിജിറ്റൽ കളക്ഷൻ സൗകര്യം ഏർപ്പെടുത്താനാണ് വനം വകുപ്പ് പദ്ധതിയിടുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ഈ പദ്ധതി സാക്ഷാത്കരിക്കാൻ പ്രമുഖ സ്വകാര്യ ബാങ്കായ സൗത്ത് ഇന്ത്യൻ ബാങ്കുമായി ധാരണയിൽ എത്തി.
കേരളത്തിലുടനീളമുള്ള ഇക്കോ ടൂറിസം കേന്ദ്രങ്ങൾ, വനശ്രീ ഷോപ്പുകൾ, മൊബൈൽ വനശ്രീ യൂണിറ്റുകൾ, ഇക്കോ ഷോപ്പുകൾ എന്നിവിടങ്ങളിൽ ഡിജിറ്റൽ കളക്ഷൻ സൗകര്യം ഏർപ്പെടുത്താനാണ് വനം വകുപ്പിന്റെ തീരുമാനം. സൗത്ത് ഇന്ത്യൻ ബാങ്കുമായി കൈകോർക്കുന്നതോടെ, വനം വകുപ്പിന് കീഴിലുള്ള 124 ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ഡിജിറ്റൽ കളക്ഷൻ സംവിധാനം ഏർപ്പെടുത്തും.
Also Read: കിണറ്റിൽ പുരുഷന്റെ അഞ്ച് ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി
റിപ്പോർട്ടുകൾ പ്രകാരം, വനം വകുപ്പിന്റെ 36 വിവിധ ഏജൻസികളുടെ കീഴിലുള്ള എല്ലാ സ്ഥാപനങ്ങളിലും ബാങ്ക് പിഒഎസ് മെഷീനുകൾ ലഭ്യമാക്കും.
Post Your Comments