കുളു: ഹിമാചല്‍പ്രദേശിലെ കുളു ജില്ലയില്‍ ഉണ്ടായ മേഘവിസ്ഫോടനത്തില്‍, ഒരാള്‍ മരിച്ചെന്നും ആറ് പേരെ കാണാതായെന്നും ദുരന്ത നിവാരണ സേനയുടെ റിപ്പോര്‍ട്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതായി അധികൃതര്‍ അറിയിച്ചു.
Read Also: ഭരണഘടനയെ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത ആൾ ഇങ്ങനെ പറയുന്നത് ശരിയല്ല: ശശി തരൂർ
ചൊവ്വാഴ്ച നാലു പേരെ കാണാതായിരുന്നു. കനത്ത മഴയിലും മിന്നല്‍ പ്രളയത്തിലും രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാണെന്ന് കുളു എസ്പി ഗുരുദേവ് ശര്‍മ അറിയിച്ചു. ഷിംലയിലെ ധാലി പ്രദേശത്ത് മണ്ണിടിച്ചിലില്‍ ഒരാള്‍ മരിച്ചിരുന്നു. രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വഴിയരികില്‍ കിടന്നുറങ്ങിയ കുട്ടിയാണ് മരിച്ചത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
ഏഴോളം വീടുകള്‍ക്ക് നാശനഷ്ടം സംഭവിക്കുകയും ചെയ്തിട്ടുണ്ട്. ഡാമുകളില്‍ നിന്ന് വെള്ളം പുറത്തേക്ക് ഒഴുകുന്നത് കൊണ്ട് പ്രദേശത്തുള്ളവര്‍ക്ക് ഉള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Post Your Comments