വൈക്കം: സിനിമ കാണുന്നതിനായി ഒരു സമാന്തര സംവിധാനം സംസ്ഥാനത്ത് സൃഷ്ടിക്കപ്പെടുമെന്ന് മന്ത്രി സജി ചെറിയാൻ. എല്ലാ ജില്ലകളിലും സംസ്കാരിക സമുച്ചയങ്ങള്‍ സ്ഥാപിക്കുമെന്നും, കിഫ്ബിയുടെ സഹായത്തോടെ കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്പറേഷന് വൈക്കം ആറാട്ടുകുളങ്ങരയില്‍ നിര്‍മിക്കുന്ന മള്‍ട്ടിപ്ലക്സ് തിയറ്ററിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചുകൊണ്ട് മന്ത്രി പറഞ്ഞു.
Also Read:നെയ്യാർ പുഴയിൽ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെടുത്തു
‘മൂന്നു ജില്ലകളില്‍ സാംസ്കാരിക സമുച്ചയങ്ങള്‍ പൂര്‍ത്തിയാകുന്നു. മറ്റിടങ്ങളില്‍ ഉടന്‍ നിര്‍മാണം ആരംഭിക്കും. എല്ലാ കലകളുടെയും കലാകാരന്മാരുടെയും പ്രവര്‍ത്തന കേന്ദ്രമായി സമുച്ചയങ്ങള്‍ മാറും. വൈക്കം നഗരസഭയുടെ 80 സെന്റ് ഭൂമിയില്‍ നിര്‍മിക്കുന്ന തിയറ്റര്‍ അടുത്തവര്‍ഷം ഒക്ടോബറില്‍ പൂര്‍ത്തീകരിച്ച് നാടിന് സമര്‍പ്പിക്കും’, മന്ത്രി വ്യക്തമാക്കി.
‘കേരളത്തില്‍ 50 സ്ക്രീനുകളിലേക്ക് സര്‍ക്കാര്‍ തിയറ്റര്‍ സംവിധാനത്തെ ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നത്. ഇതിനൊപ്പം സര്‍ക്കാര്‍ ആരംഭിക്കുന്ന ഒ.ടി.ടി പ്ലാറ്റ്ഫോം കൂടി പ്രവര്‍ത്തനക്ഷമമാകുന്നതോടെ സിനിമ കാണുന്നതിനായി ഒരു സമാന്തര സംവിധാനം സംസ്ഥാനത്ത് സൃഷ്ടിക്കപ്പെടും’, സജി ചെറിയാൻ കൂട്ടിച്ചേർത്തു.
Post Your Comments