കണ്ണൂർ: രാവിലെ വീട്ടിൽനിന്ന് വാനിൽ സ്കൂളിലേക്ക് പോയ അഞ്ചാം ക്ലാസുകാരിയെ കാണാതായത് നാട്ടിലും സ്കൂളിലും വലിയ കോലാഹലമുണ്ടാക്കി. പോലീസും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിൽ കണ്ണൂർ സ്വദേശിയായ പെൺകുട്ടിയെ കണ്ടെത്തിയത് തിരുവനന്തപുരം സ്വദേശിയായ മറ്റൊരു കൗമാരക്കാരനൊപ്പം സിനിമാ തിയേറ്ററിൽ നിന്ന്. സംഭവം സിനിമാക്കഥയെ വെല്ലുന്ന തരത്തിൽ ആണ്.
പോലീസ് പറയുന്നത് ഇങ്ങനെ,
പെൺകുട്ടി തലേന്ന് തന്നെ പനിയായതിനാൽ ക്ലാസിൽ വരില്ലെന്ന് ടീച്ചർക്ക് മെസേജ് അയച്ചിരുന്നു. എന്നാൽ സാധാരണ പോലെ രാവിലെ സ്കൂളിലേക്ക് വാനിൽ പുറപ്പെട്ട പെൺകുട്ടി സ്കൂളിന് മുന്നിൽ ഇറങ്ങിയ ശേഷം അവിടെ കാത്തു നിന്നിരുന്ന തിരുവനന്തപുരം സ്വദേശിയായ 16 കാരനൊപ്പം പോയി. കനത്ത മഴയായതിനാൽ സിനിമാ തിയേറ്ററിൽ ഇരുവരും കയറി. ഇവിടുത്തെ ശുചിമുറിയിൽ വെച്ച് പെൺകുട്ടി കയ്യിൽ കരുതിയ മറ്റൊരു വസ്ത്രം ധരിക്കുകയും പിന്നീട് സിനിമ കാണാൻ കയറുകയും ചെയ്തു.
സോഷ്യൽ മീഡിയയിൽ കൂടിയാണ് ഇരുവരും പരിചയപ്പെട്ടത്. വിദ്യാര്‍ഥിനി സ്കൂളിന്റെ മുമ്പി ല്‍ വാന്‍ ഇറങ്ങുന്നത് കണ്ട സഹപാഠിയാണ് ഈ മുങ്ങല്‍ കഥ അധ്യാപകരെ അറിയിച്ചത്. പരിഭ്രാന്തരായ സ്കൂള്‍ അധികൃതര്‍ കണ്ണൂര്‍ സിറ്റി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. അധ്യാപകരും കണ്ണൂർ സിറ്റി പോലീസും നടത്തിയ തെരച്ചിലിനൊടുവിലാണ് കുട്ടിയെ സിനിമാ തിയേറ്ററിൽ നിന്ന് കണ്ടെത്തിയത്.
സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട തിരുവനന്തപുരം മലയിന്‍കീഴ് സ്വദേശിയായ 16 കാരനൊപ്പമാണ് വിദ്യാര്‍ഥിനി മുങ്ങിയത്. താന്‍ സ്വന്തമായി വളര്‍ത്തിയ മുയലുകളെ വിറ്റ കാശുകൊണ്ടാണ് കണ്ണൂരിലെത്തിയതെന്ന് 16 കാരന് പോലീസിനോട് പറഞ്ഞു.
Post Your Comments