കനം കുറഞ്ഞ മുടിയുള്ളവര്‍, എണ്ണ അധികമായി തലയില്‍ വയ്ക്കരുത്. മുടി ‘ഓയിലി’ ആയിരിക്കുമ്പോള്‍ വീണ്ടും കനം കുറഞ്ഞതായി തോന്നിക്കും. അതിനാല്‍, കഴിവതും ഇതൊഴിവാക്കുക. അതുപോലെ, ഇടയ്ക്കിടെ ഷാമ്പൂ ചെയ്തു കൊടുക്കാം. ഷാമ്പൂ ചെയ്യുമ്പോള്‍ മുടിക്ക് കൂടുതല്‍ കട്ടിയുള്ളതായി തോന്നിക്കും.
ഷാമ്പൂ ഉപയോഗിക്കുന്ന കൂട്ടത്തില്‍ കണ്ടീഷ്ണര്‍ ഉപയോഗിക്കുന്നവരാണ് കൂടുതലും. കണ്ടീഷ്ണര്‍ ഉപയോഗിക്കുമ്പോള്‍ മുടി വീണ്ടും തളര്‍ന്നുകിടക്കും. അതിനാല്‍, മിതമായ അളവില്‍ മാത്രം കണ്ടീഷണര്‍ ഉപയോഗിക്കുക. മുടിയുടെ അറ്റം നശിക്കാതിരിക്കാന്‍, അറ്റത്ത് മാത്രം സൂക്ഷമമായി കണ്ടീഷണര്‍ ഉപയോഗിക്കുകയും അതിന് മുകളിലേക്ക് വളരെ കുറവ് മാത്രം ഉപയോഗിക്കുകയും ചെയ്യുക.
Read Also : ചാത്തന്‍പാറയില്‍ ഒരു കുടുംബത്തിലെ അഞ്ചു പേര് മരിച്ച സംഭവത്തില്‍ അസ്വാഭാവികതകള്‍ ഇല്ലെന്ന് പൊലീസ്
മുടി ഉണക്കുന്ന കാര്യവും അല്പം ശ്രദ്ധിക്കണം. മുടി നന്നായി ഉണങ്ങിയ ശേഷം മാത്രം പുറത്തുപോകുക. അതിന് സമയമില്ലാത്ത സാഹചര്യത്തില്‍ മുടി നനയ്ക്കുന്നത് ഒഴിവാക്കാം. മുടിയുണക്കാന്‍ ആവശ്യമെങ്കില്‍ ഡ്രൈയറിന്റെ സഹായവും തേടാം. മുടി നല്ലവണ്ണം ഉണങ്ങിയില്ലെങ്കിലും കട്ടി കുറഞ്ഞ പ്രതീതിയുണ്ടാകും.
Post Your Comments