ന്യൂഡല്‍ഹി: റസ്റ്റോറന്റുകളിലും ഹോട്ടലുകളിലും സർവീസ് ചാർജ് ഈടാക്കുന്നത് തടയാൻ പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി കേന്ദ്ര സർക്കാർ. സർവീസ് ചാർജ് എന്ന പേരിൽ നിർബന്ധപൂർവം പണം ഈടാക്കിയാൽ ജില്ലാ കളക്ടർക്കോ, ദേശീയ ഉപഭോക്തൃ ഹെൽപ്ലൈനിലോ പരാതിപ്പെടാം. ഹോട്ടലുകളില്‍ സർവീസ് ചാർജ് ഈടാക്കുന്നത്
നിയമവിരുദ്ധമാണെന്ന് കേന്ദ്ര സർക്കാർ നേരത്തെ ഉത്തരവിട്ടിട്ടുണ്ട്.
ഹോട്ടലിൽ സർവീസ് ചാർജ് ഈടാക്കിയാൽ ബില്ലിൽ നിന്ന് സർവീസ് ചാർജ് പിൻവലിക്കാൻ ഹോട്ടൽ അധികൃതരോട് ആവശ്യപ്പെടാം. അതല്ലെങ്കില്‍ ഈ അവസരത്തില്‍ ദേശീയ ഉപഭോക്തൃ ഹെൽപ്ലൈനായ 1915 ൽ പരാതിപ്പെടാം
ഉപഭോക്താവിന് കൺസ്യൂമർ കമ്മീഷനിൽ പരാതിപ്പെടുകയും http://www.e-daakhil.nic.in/ എന്ന പോർട്ടൽ വഴി പരാതി രജിസ്റ്റർ ചെയ്യുകയും ചെയ്യാം. മാത്രമല്ല ഇവര്‍ക്ക് ജില്ലാ കളക്ടർക്കോ, com-ccpa@nic.in എന്ന മെയിൽ വിലാസമുപയോഗിച്ച് സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റിക്കോ പരാതി നല്‍കാനും സാധിക്കും.
ഭക്ഷണ സാധനങ്ങളുടെ വില നിശ്ചയിക്കാനുള്ള അധികാരം ഹോട്ടലുകൾക്ക് ഉണ്ട്. എന്നാൽ, ഈ അധികാരം ഹോട്ടലുകൾ ദുരുപയോഗം ചെയ്യരുതെന്നും കേന്ദ്രമന്ത്രി പിയുഷ്ഗോയൽ വ്യക്തമാക്കിയിരുന്നു. സേവനത്തിന് പണം നൽകണോ വേണ്ടയോ എന്നത് ഉപഭോക്താവിന്റെ വിവേചനാധികാരമാണെന്ന് ഉപഭോക്തൃകാര്യ വകുപ്പ് ചൂണ്ടിക്കാട്ടി.
Post Your Comments