Latest NewsNewsIndia

ഹിന്ദു ദൈവങ്ങളുടെ ചിത്രമുള്ള പേപ്പറില്‍ ഇറച്ചി വിൽപ്പന: മതവികാരം വ്രണപ്പെടുത്തിയ കേസിൽ യുവാവ് അറസ്റ്റില്‍

ലക്നൗ: ഹിന്ദു ദൈവങ്ങളുടെ ചിത്രമുള്ള പേപ്പറില്‍ ഇറച്ചി വിറ്റ് വിദ്വേഷ പ്രചാരണത്തിന് ശ്രമിച്ച സംഭവത്തിൽ ഒരാള്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ സംഭലിലാണ് സംഭവം നടന്നത്. തുടർന്ന്, മതവികാരം വ്രണപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി, സംഭാല്‍ സ്വദേശിയായ താലിബ് ഹുസൈനെ യു.പി പൊലീസ് അറസ്റ്റ് ചെയ്തു. സംഭാലിൽ മെഹക് എന്ന ഹോട്ടൽ നടത്തിവരികയായിരുന്നു താലിബ്.

കഴിഞ്ഞ ദിവസം, താലിബ് ഹുസൈന്‍ തന്റെ കടയില്‍ ഇറച്ചി വില്‍ക്കുന്നത് ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങളുള്ള പേപ്പറിലാണെന്ന് കണ്ടെത്തിയ ഹിമാൻഷു കശ്യപ് എന്ന യുവാവ് ഇത് സംബന്ധിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും യു.പി ഡി.ജി.പിയ്ക്കും സംഭാൽ ജില്ല എസ്‌.പിയ്ക്കും പരാതി നൽകി. പൊലീസിനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടി കൊലപാതക ശ്രമക്കുറ്റവും താലിബിനെതിരെ പൊലീസ് ചുമത്തിയിട്ടുണ്ട്.

ബലിപെരുന്നാൾ: 737 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് യുഎഇ പ്രസിഡന്റ്

സംഭവത്തിൽ ഞായറാഴ്ച പോലീസിന് പരാതി ലഭിച്ചതായി സംഭാൽ ഏരിയയിലെ സർക്കിൾ ഓഫീസർ പ്രവീൺ കുമാർ പറഞ്ഞു. ഉടൻ സ്ഥലത്തെത്തിയ പോലീസ്, ഹിന്ദു ദൈവങ്ങളുടെയും ദേവതകളുടെയും ചിത്രങ്ങൾ പ്രിന്റ് ചെയ്ത കടലാസിൽ കടയുടമ ഇറച്ചി വിൽക്കുന്നത് കണ്ടെത്തി. കടയിൽ നിന്ന് ഹിന്ദു ദൈവങ്ങളുടെ ചിത്രമടങ്ങിയ നിരവധി പേപ്പറുകൾ കണ്ടെടുത്തതായും പൊലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button