ന്യൂഡൽഹി: ബിജെപി മുൻ ഔദ്യോഗിക വക്താവ് നൂപുർ ശർമക്കെതിരെയുള്ള സുപ്രീം കോടതി ജഡ്ജിമാരുടെ പരാമർശങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി രാജ്യത്തെ പ്രമുഖർ. ഭരണഘടനയുടെ ആമുഖത്തിനും ആശയത്തിനും സ്വത്വത്തിനും നിരക്കാത്ത മര്യാദകേടാണ് ഈ പരാമർശമെന്ന് കാട്ടി ഇവർ സുപ്രീം കോടതിക്ക് കത്തെഴുതി.
മുൻ സുപ്രീം കോടതി ജഡ്ജിമാർ, സർക്കാർ ഉദ്യോഗസ്ഥർ, ഉന്നതപദവികൾ അലങ്കരിച്ചിരുന്ന റിട്ടയർ ചെയ്തവർ, മുൻ ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥർ തുടങ്ങി രാജ്യത്തെ നാനാതുറകളിൽ നിന്നുള്ളവരെല്ലാം തങ്ങളുടെ പ്രതിഷേധമറിയിച്ചിട്ടുണ്ട്. ഇവരിൽ 15 പേർ മുൻ സുപ്രീം കോടതി ജഡ്ജിമാരാണ്. നൂപുർ ശർമ്മയുടെ പരാമർശം അനാവശ്യമാണെന്നും രാജ്യത്തെ സകല പ്രശ്നങ്ങൾക്കും കാരണം അവരാണെന്നുമായിരുന്നു സുപ്രീം കോടതി ജഡ്ജിമാർ പറഞ്ഞത്.
ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് പർധിവാല എന്നിവരുടെ അവധിക്കാല ബെഞ്ചാണ് ഇങ്ങനെ ഒരു പരാമർശം പുറപ്പെടുവിച്ചത്. നീതിന്യായ വ്യവസ്ഥയോട് സമാന്തരമായ പരാമർശങ്ങളല്ല ഇരുവരും നടത്തിയതെന്ന് പ്രതിഷേധിച്ച പൗരമുഖ്യർ അറിയിച്ചു.
Post Your Comments