കൊല്ലം: കോളേജ് വിദ്യാര്‍ത്ഥികള്‍ വിനോദ യാത്ര പുറപ്പെടും മുമ്പ് ബസിന് മുകളില്‍ പൂത്തിരി കത്തിച്ച സംഭവത്തില്‍ നിയമങ്ങൾ കർശനമാക്കി മോട്ടോർ വാഹന വകുപ്പ്. രണ്ട് ബസുകൾ പോലീസ് കസ്റ്റഡിയിലെടുത്തു. വിദ്യാര്‍ത്ഥികള്‍ വിനോദ യാത്ര കഴിഞ്ഞ് മടങ്ങുമ്പോള്‍ പുന്നപ്രയിലും തകഴിയിലും വച്ചാണ് ബസുകൾ കസ്റ്റഡിയിൽ എടുത്തത്. അമ്പലപ്പുഴയില്‍ വെച്ച് ആര്.ടി.ഒ ഉദ്യോഗസ്ഥരെ കണ്ട് രണ്ടാമത്തെ ബസ് വഴി തിരിച്ച് വിട്ടെങ്കിലും പിറകെ പിന്തുടര്ന്ന് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
Read Also: ആഴ്ചയുടെ ആദ്യ ദിനത്തിൽ നേട്ടത്തിൽ അവസാനിപ്പിച്ച് വിപണി
‘യാത്രയാരംഭിക്കുമ്പോള്‍ ബസിന് മുകളില്‍ അനധികൃതമായി സ്ഥാപിച്ച പല നിറത്തിലുള്ള ഒമ്പത് ലൈറ്റുകളുണ്ടായിരുന്നു. തിരിച്ചെത്തിയപ്പോള്‍ അതെല്ലാം ഇളക്കി മാറ്റിയിരുന്നു. ഇതിന് പുറമേ തീപടര്‍ന്ന സ്ഥലങ്ങളിലെല്ലാം പെയിന്റ് അടിച്ച് തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. രണ്ടാമത്തെ വാഹനത്തില്‍ പൂത്തിരി കത്തിക്കുന്നതിന് പ്രത്യേകം സംവിധാനം ഉണ്ട്. അതിന് യാതൊരു സുരക്ഷിതത്വവും ഇല്ല. വാഹനത്തിലെ മറ്റ് ക്രമക്കേടുകള്‍ നോട്ട് ചെയ്തിട്ടുണ്ട്. സംഭവത്തിന്റെ തുടര്‍ അന്വേഷണത്തിന് ഏത് സമയത്ത് ആവശ്യപ്പെട്ടാലും ബസ് ഹാജരാക്കും എന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്’- മോട്ടര്‍ വാഹനവകുപ്പ് എന്‍ഫോഴ്സ്മെന്റ് പ്രതികരിച്ചു.
Post Your Comments