രാജ്യത്തുടനീളം പുതിയ ശാഖകൾ തുറക്കാൻ മുത്തൂറ്റ് ഫിനാൻസിന് അനുമതി നൽകി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. പുതുതായി 150 ശാഖകൾ തുറക്കാനുള്ള അനുമതിയാണ് ആർബിഐ നൽകിയത്. രാജ്യത്തെ ഏറ്റവും വലിയ ഗോൾഡ് ലോൺ കമ്പനിയാണ് മുത്തൂറ്റ് ഫിനാൻസ്.
നിലവിൽ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 4617 ശാഖകളാണ് മുത്തൂറ്റ് ഫിനാൻസിന് ഉള്ളത്. റിപ്പോർട്ടുകൾ പ്രകാരം, പുതിയ ശാഖകൾ മൂന്നുവർഷത്തിനുള്ളിൽ പ്രവർത്തനമാരംഭിക്കും. കൂടാതെ, ദക്ഷിണേന്ത്യയിലും ഉത്തരേന്ത്യയിലും രണ്ടുമാസത്തിനകം പുതിയ ശാഖകൾക്ക് തുടക്കം കുറിക്കും.
അടുത്തിടെയാണ് ഉപഭോക്താക്കൾക്ക് അവരുടെ വീട്ടിൽ ഇരുന്ന് സൗകര്യപ്രദമായ സമയത്ത് മുത്തൂറ്റ് ഫിനാൻസ് ലഭ്യമാക്കുന്ന സേവനങ്ങൾ ഉപയോഗിക്കാനും ഇടപാടുകൾ നടത്താനും വെബ് അപ്ലിക്കേഷൻ പുറത്തിറക്കിയത്. സ്വർണ വായ്പ, ഭവന വായ്പ, വ്യക്തിഗത വായ്പ, വാഹന വായ്പ എന്നിവ ഈ വെബ് ആപ്ലിക്കേഷനിലൂടെ സാധ്യമാകും.
Post Your Comments