ഇറ്റലി: ഹിമപര്‍വ്വതം തകര്‍ന്ന് വന്‍ അപകടം. വടക്കന്‍ ഇറ്റലിയിലാണ് സംഭവം. ഹിമപാതത്തില്‍പ്പെട്ട് ഏഴ് പേര് മരിച്ചു. അപകടത്തില്‍ എട്ടോളം പേര്‍ക്ക് പരിക്കേറ്റതായും ദുരന്തനിവാരണ സേന ഉദ്യോഗസ്ഥര്‍ അറിയിച്ചു. പതിനാലോളം പേര് മഞ്ഞില്‍ പുതഞ്ഞു കിടക്കുന്നുണ്ടെന്നാണ് നിഗമനം.
Read Also: ബലിപെരുന്നാൾ: കടക്കെണിയിലായ തടവുകാരെ മോചിപ്പിക്കുമെന്ന് ദുബായ് പോലീസ്
കാലാവസ്ഥാ വ്യതിയാനമാണ് അപകടത്തിന് കാരണമെന്ന് ഇറ്റാലിയന്‍ പ്രധാനമന്ത്രി മരിയോ ഡ്രാഗി പറഞ്ഞു. കൊല്ലപ്പെട്ട ഏഴുപേരില്‍ നാലുപേരെ രക്ഷാപ്രവര്‍ത്തകര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. തിരിച്ചറിഞ്ഞവരില്‍ മൂന്ന് പേര് ഇറ്റലി സ്വദേശികളാണെന്നും പ്രധാനമന്ത്രി അറിയിച്ചു. പ്രദേശത്തെ ഏറ്റവും ഉയരമുള്ള പര്‍വ്വതമാണ് മര്‍മോലഡ.
മല കയറാന്‍ നിരവധി പേര് ഉണ്ടായിരുന്നു. ഈ സമയത്താണ് മലയിടിയുന്നത്. തുടര്‍ന്ന് മഞ്ഞും വലിയ പാറകളും മുകളില്‍ നിന്ന് റോഡിലേയ്ക്ക് പതിച്ചു. പര്‍വതാരോഹകരുടെ കൃത്യമായ എണ്ണം ഇതുവരെ അറിവായിട്ടില്ല എന്ന് എമര്‍ജന്‍സി സര്‍വീസ് വക്താവ് മിഷേല കനോവ പറഞ്ഞു.
Post Your Comments