മാഞ്ചസ്റ്റർ: ക്ലബ് വിടാൻ അനുവദിക്കണമെന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ആവശ്യം തള്ളി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. സമ്മര്‍ ട്രാന്‍സ്ഫറില്‍ തനിക്ക് വേണ്ടിയുള്ള ട്രാന്‍സ്ഫര്‍ ഓഫറുകള്‍ പരിഗണിക്കണമെന്നാണ് റൊണാൾഡോയുടെ ആവശ്യം. കഴിഞ്ഞ സീസണിലാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെത്തിത്.
എന്നാല്‍, റൊണാള്‍ഡോയുടെ ആവശ്യം യുണൈറ്റഡ് പൂർണമായും തള്ളിയിരിക്കുകയാണ്. താരത്തിനെ വില്‍ക്കില്ലെന്നും പുതിയ കോച്ച് എറിക് ടെന്‍ ഹാഗിന് റൊണാള്‍ഡോ ടീമില്‍ തുടരുന്നതില്‍ എതിര്‍പ്പില്ലെന്നുമാണ് മാനേജ്‌മെന്റ് പറയുന്നത്. കിരീടമില്ലാത്ത മറ്റൊരു സീസണ്‍കൂടി അവസാനിച്ചതിനൊപ്പം യുണൈറ്റഡിന് ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടാന്‍ പോലുമായില്ല.
പുതിയ സീസണിനായി എതിരാളികള്‍ മികച്ച താരങ്ങളെ തങ്ങളുടെ തട്ടകത്തിലെത്തിച്ചപ്പോൾ യുണൈറ്റഡ് കാഴ്ചക്കാരായി നിന്നു. ഇതാണ് റൊണാള്‍ഡോയെ കൂടുതല്‍ ചൊടിപ്പിച്ചത്. കിരീടം നേടാന്‍ ക്ലബിന് ആത്മര്‍ത്ഥയില്ലെന്ന് റൊണാള്‍ഡോ തുറന്നടിച്ചു.
Read Also:- ദിവസവും ഭക്ഷണത്തോടൊപ്പം അയമോദകം ശീലമാക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ
ക്ലബ് വിടണമെന്ന ആവശ്യം ഉന്നയിച്ച റൊണാള്‍ഡോ പുതിയ ടീം നോക്കാന്‍ ഏജന്റിനോട് അവശ്യപ്പെടുകയും ചെയ്തു. ജോസ് മൗറീഞ്ഞോയുടെ റോമയും ബയേണ്‍ മ്യൂണിക്കുമാണ് റൊണാള്‍ഡോ ചേക്കേറാൻ ആഗ്രഹിക്കുന്ന ക്ലബുകൾ. ചെല്‍സിയുമായി ഏജന്റ് ജോര്‍ജ് മെന്‍ഡസ് സംസാരിച്ചെന്നും റിപ്പോര്‍ട്ടുകളുണ്ട്.
Post Your Comments