Latest NewsNewsIndiaBusiness

ഏറ്റവും വലിയ ഷോപ്പിംഗ് ആഘോഷവുമായി ലുലു മാൾ, ഫ്ലാറ്റ് ഫിഫ്റ്റി സെയിലിന് തുടക്കം

തിരഞ്ഞെടുത്ത ഉപകരണങ്ങൾക്കും ബ്രാൻഡുകൾക്കും 50 ശതമാനത്തോളം വിലക്കിഴിവ് നൽകുന്നുണ്ട്

ഉപഭോക്താക്കൾക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് ലുലു മാൾ. ഈ വർഷത്തെ ഏറ്റവും വലിയ ഷോപ്പിംഗ് ആഘോഷത്തിനാണ് തിരി തെളിയുന്നത്. വിലക്കുറവിൽ സാധനങ്ങൾ സ്വന്തമാക്കാൻ ഫ്ലാറ്റ് ഫിഫ്റ്റി സെയിലാണ് ലുലു മാളിൽ ആരംഭിക്കാൻ ഒരുങ്ങുന്നത്.

നാല് ദിവസം നീണ്ടുനിൽക്കുന്ന ഫ്ലാറ്റ് ഫിഫ്റ്റി സെയിലിന് ജൂലൈ 7 ന് തുടക്കം കുറിക്കും. കൂടാതെ, മിഡ്നൈറ്റ് സെയിലും ഒരുക്കിയിട്ടുണ്ട്. ആറിന് അർദ്ധ രാത്രി മുതൽ ഫ്ലാറ്റ് ഫിഫ്റ്റി സെയിലുമായി ലുലു മാൾ തുറന്ന് പ്രവർത്തിക്കും. ജൂലൈ 10 നാണ് സെയിൽ അവസാനിക്കുന്നത്.

Also Read: മുത്തൂറ്റ് ഫിനാൻസ്: പുതിയ ശാഖകൾ തുറക്കാൻ ആർബിഐ അനുമതി

തിരഞ്ഞെടുത്ത ഉപകരണങ്ങൾക്കും ബ്രാൻഡുകൾക്കും 50 ശതമാനത്തോളം വിലക്കിഴിവ് നൽകുന്നുണ്ട്. ലുലു ഫാഷൻ സ്റ്റോർ, ലുലു കണക്ട്, ലുലു ഹൈപ്പർ മാർക്കറ്റ് എന്നിവിടങ്ങളിൽ നിന്ന് ഓഫർ വിലയിൽ ഇലക്ട്രോണിക് ഉപകരണങ്ങൾ, ഗൃഹോപകരണങ്ങൾ, ഗ്രോസറി എന്നിവ സ്വന്തമാക്കാൻ സാധിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button