KeralaLatest NewsNews

കേരളത്തില്‍ കനത്ത മഴ തുടരുന്നു, വടക്കന്‍ കേരളത്തില്‍ അതിശക്തമായ മഴ

തിരുവനന്തപുരം ഒഴികെയുള്ള 13 ജില്ലകളിലും കനത്ത മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം

 

കൊച്ചി: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. വടക്കന്‍ കേരളത്തിലാണ് അതിശക്തമായ മഴ ലഭിക്കുന്നത്. ഇതിനിടെ, കോടഞ്ചേരിയില്‍ ഒഴുക്കില്‍പ്പെട്ട യുവാവിനായി തിരച്ചില്‍ തുടരുകയാണ്. തിരുവനന്തപുരം ഒഴികെയുള്ള 13 ജില്ലകളിലും കനത്ത മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം.

Read Also; കോവിഡ് പ്രതിരോധം: 50 കഴിഞ്ഞവർ നാലാം ഡോസ് സ്വീകരിക്കണമെന്ന് കുവൈത്ത്

കോടഞ്ചേരി പതങ്കയം വെള്ളച്ചാട്ടത്തിലാണ് 17കാരന്‍ ഒഴുക്കില്‍പ്പെട്ടത്. പുഴയിലെ മലവെള്ളപ്പാച്ചിലിനെ തുടര്‍ന്ന് സന്ധ്യയ്ക്ക് തിരച്ചില്‍ നിര്‍ത്തിവെച്ചു.

കാസര്‍ഗോഡ് ജില്ലയിലെ പുഴകള്‍ കര കവിഞ്ഞൊഴുകുകയാണ്. പാലത്തിന് മുകളില്‍ വെള്ളം കയറി പലയിടത്തും ഗതാഗതം തടസപ്പെട്ടു. ജില്ലയിലെ ക്വാറികളുടെ പ്രവര്‍ത്തനം നിര്‍ത്തിവച്ചു.

വയനാട്ടിലും ഇടുക്കിയിലും കൊല്ലത്തും തിരുവനന്തപുരത്തും ചാറ്റല്‍ മഴയാണ് ഉള്ളത്. തിരുവനന്തപുരം ഒഴികെയുള്ള 13 ജില്ലകളില്‍ മഴ മുന്നറിയിപ്പ് ഉണ്ട്. ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഒറഞ്ച് അലര്‍ട്ടാണ്. മണ്‍സൂണ്‍ പാത്തി തെക്കുഭാഗത്തേയ്ക്ക് നീങ്ങിയതും ന്യൂന മര്‍ദ്ദവുമാണ് ശക്തമായ മഴയ്ക്ക് കാരണം.

.

shortlink

Related Articles

Post Your Comments

Related Articles


Back to top button