Latest NewsNewsIndiaBusiness

വിവോ: 44 ഓഫീസുകളിൽ എൻഫോഴ്സ്മെന്റ് റെയ്ഡ് നടത്തി

വിവോയുമായും അനുബന്ധ കമ്പനികളുമായും ബന്ധപ്പെട്ട ഇടങ്ങളിലാണ് പരിശോധന

വിവോയുടെ ഓഫീസുകളിൽ റെയ്ഡ് നടത്തി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). പണം തട്ടിപ്പ് കേസിനെ തുടർന്നാണ് റെയ്ഡ് നടത്തിയത്. റിപ്പോർട്ടുകൾ പ്രകാരം, രാജ്യത്തുടനീളം വിവോയുടെ 44 കേന്ദ്രങ്ങളിലാണ് റെയ്ഡ് നടത്തിയത്. പ്രമുഖ ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളാണ് വിവോ. നിലവിൽ, റെയ്ഡ് സംബന്ധിച്ച വിവരങ്ങളെക്കുറിച്ച് വിവോ പ്രതികരിച്ചിട്ടില്ല.

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലാണ് ഇഡിയുടെ റെയ്ഡ് നടന്നത്. ഡൽഹി, ഉത്തർപ്രദേശ്, മേഘാലയ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ കേന്ദ്രങ്ങളിലാണ് റെയ്ഡ്. വിവോയുമായും അനുബന്ധ കമ്പനികളുമായും ബന്ധപ്പെട്ട ഇടങ്ങളിലാണ് പരിശോധന.

Also Read: ഭർത്താവെന്ന വേട്ടമൃഗത്തിന്റെ കൊടുംക്രൂരത: ഗർഭം അലസിപ്പിച്ചു, മരിച്ച കുഞ്ഞിനെ ഉദരത്തിൽ വഹിച്ച് അണുബാധ, കുറിപ്പ്

നിലവിൽ, ജമ്മുകാശ്മീരിലെ ഒരു ഡിസ്ട്രിബ്യൂട്ടിംഗ് ഏജൻസിയുമായി ബന്ധപ്പെട്ട് ഡൽഹി പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യ അന്വേഷണ വിഭാഗത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ കേസിന്റെ അടിസ്ഥാനത്തിലാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ എഫ്ഐആർ.

shortlink

Related Articles

Post Your Comments

Related Articles


Back to top button