Latest NewsKeralaNews

യേശുവിനെയും ക്രിസ്തു മതത്തെയും അവഹേളിച്ച് സംസാരിച്ചു: മത പ്രഭാഷകനെതിരെ കേസ്

യൂട്യൂബ് ദൃശ്യങ്ങൾ പരിശോധിച്ച എറണാകുളം ചീഫ് ജു‍ഡീഷ്യൽ മജിസ്ട്രേറ്റ് കോടതി പരാതി പരിശോധിക്കാനും നടപടിയെടുക്കാനും പൊലീസിനോട് ആവശ്യപ്പെട്ടു.

കൊച്ചി: മത പ്രഭാഷകനെതിരെ മതവികാരം വ്രണപ്പെടുത്തിയതിന് കേസ് രജിസ്റ്റർ ചെയ്ത് പൊലീസ്. യേശുവിനെയും ക്രിസ്തു മതത്തെയും അവഹേളിച്ച് സംസാരിച്ചതിനെ തുടർന്നാണ് മതപ്രഭാഷകനെതിരെ കൊച്ചി സൈബർ പൊലീസ് കേസെടുത്തത്. മലപ്പുറം കൊണ്ടോട്ടി സ്വദേശി വസീം അൽ ഹിക്കാമിക്ക് എതിരെയാണ് നടപടി. ബി.ജെ.പി നേതാവ് അനൂപ് ആന്‍റണിയുടെ ഹ‍ർജിയിൽ കോടതി നിർദ്ദേശപ്രകാരമാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.

മതപ്രഭാഷകനായ വസീം അൽ ഹിക്കാമിയുടെ യൂട്യൂബ് വീഡിയോയാണ് വിവാദങ്ങളിലേക്ക് നയിച്ചത്. ക്രൈസ്തവർ പുണ്യദിനമായി കാണുന്ന ക്രിസ്‍മസിനേയും യേശുവിന്‍റെ ജന്മത്തെയും അവഹേളിച്ച് സംസാരിച്ചു എന്നായിരുന്നു ആരോപണം. മതപ്രഭാഷകനെതിരെ നടപടി ആവശ്യപ്പെട്ട് ബി.ജെ.പി നേതാവ് അനൂപ് ആന്‍റണി സംസ്ഥാന ഡി.ജി.പിക്കും സൈബർ ക്രൈം വിഭാഗത്തിന് പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല.

Read Also: സ്വപ്നാ സുരേഷിന്റെ മകള്‍ വിവാഹിതയായി

യൂട്യൂബ് ദൃശ്യങ്ങൾ പരിശോധിച്ച എറണാകുളം ചീഫ് ജു‍ഡീഷ്യൽ മജിസ്ട്രേറ്റ് കോടതി പരാതി പരിശോധിക്കാനും നടപടിയെടുക്കാനും പൊലീസിനോട് ആവശ്യപ്പെട്ടു. തുടർന്നാണ്, കൊച്ചി സൈബർ പൊലീസ് വസീം അൽ ഹിക്കാമിയെ പ്രതിയാക്കി കേസ് രജിസ്റ്റർ ചെയ്തത്. മതവിദ്വേഷം സൃഷ്ടിക്കുക, മതവികാരം വ്രണപ്പെടുത്തുന്നതിന് ബോധപൂർ‍വം പ്രവർത്തിക്കുക തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. സമാന സ്വഭാവമുളള മറ്റൊരു പരാതിയിൽ വസീം അൽ ഹിക്കാമിക്കെതിരെ കോട്ടയം സൈബർ പൊലീസും കഴിഞ്ഞ മാസം കേസെടുത്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button