ശ്രീനഗർ: ശക്തമായ പ്രതികൂല കാലാവസ്ഥ മൂലം പ്രസിദ്ധമായ അമർനാഥ് ഗുഹാക്ഷേത്രത്തിലേക്കുള്ള തീർത്ഥാടനം നിർത്തിവച്ചു. ഇതിനെ തുടർന്ന് നിരവധി പേരാണ് ക്യാമ്പുകളിൽ കുടുങ്ങിയിരിക്കുന്നത്.
Also read: ‘പിറകിൽ ബിജെപി തന്നെ!’: കലാകാരൻ ഫഡ്നാവിസെന്ന് ഏക്നാഥ് ഷിൻഡെ
വളരെ പ്രതികൂലമാണ് കാലാവസ്ഥയെന്നും അതുകൊണ്ടു തന്നെ, പഹൽഗാമിലെ ബേസ് ക്യാമ്പിൽ നിന്നും യാത്ര ആരംഭിക്കാൻ ആരെയും അനുവദിക്കുന്നില്ലെന്നും സൈനിക വൃത്തങ്ങൾ അറിയിച്ചു. അനുമതി കാത്ത് മൂവായിരം പേർ ക്യാമ്പിൽ തങ്ങുന്നുണ്ട്. കഴിഞ്ഞ ജൂൺ 30-ആം തീയതി മുതലാണ് ഈ വർഷത്തെ അമർനാഥ് യാത്ര ആരംഭിച്ചത്.
കോവിഡ് മഹാമാരി മൂലം, കഴിഞ്ഞ രണ്ടുവർഷമായി അമർനാഥ് ക്ഷേത്രത്തിലേക്ക് ഭക്തരെ അനുവദിച്ചിരുന്നില്ല. അതിനാൽത്തന്നെ, ഇക്കൊല്ലം വളരെയധികം തിരക്ക് അനുഭവപ്പെട്ടിരുന്നു. ഇന്നലെ വരെ മാത്രം 65,000 പേരാണ് അമർനാഥ് ഗുഹയിൽ ദർശനം നടത്തിയത്. ഓഗസ്റ്റ് 11 നാണ് ഈ വർഷത്തെ അമർനാഥ് യാത്ര പര്യവസാനിക്കുക.
Post Your Comments