കൊല്ലം: സമൂഹമാധ്യമം വഴി പരിചയപ്പെട്ട് പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹാഭ്യർഥന നടത്തി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. പത്തനംതിട്ട മല്ലപ്പള്ളി മടകലയിൽ ജോഷ്വാ മകൻ ജോമോൻ (23) ആണ് ഈസ്റ്റ് പൊലീസിന്റെ പിടിയിലായത്. പോക്സോ നിയമപ്രകാരം ആണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ജോമോൻ രണ്ട് മാസങ്ങൾക്കു മുൻപ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴിയാണ് പെൺകുട്ടിയുമായി സുഹൃത്ത് ബന്ധം സ്ഥാപിച്ചത്. തുടർന്ന്, കൊല്ലത്തേക്കു വന്ന പെണ്‍കുട്ടി കെഎസ്ആർടിസി സ്റ്റാന്റിൽ എത്തിയപ്പോൾ ജോമോനെ വിളിക്കുകയായിരുന്നു. കൊല്ലത്തുണ്ടായിരുന്ന ഇയാൾ ജില്ലാ ആശുപത്രിക്ക് സമീപം കൂട്ടി കൊണ്ടു പോകുകയും സമീപത്തുള്ള ആളൊഴിഞ്ഞ പുരയിടത്തിൽ വെച്ച് വിവാഹ വാഗ്ദാനം നൽകി ലൈംഗിക അതിക്രമത്തിന് ഇരയാക്കുകയായിരുന്നു.
Read Also : ഏലപ്പാറയ്ക്ക് സമീപം എസ്റ്റേറ്റില്‍ മണ്ണിടിച്ചിൽ: എസ്റ്റേറ്റ് തൊഴിലാളി മണ്ണിനടിയിൽ പെട്ടു
തുടർന്ന്, മടങ്ങി സ്റ്റാൻഡിലെത്തിയ പെൺകുട്ടി മറ്റൊരു സുഹൃത്തിനെ കാണുകയും സംസാരിച്ചതിനെ തുടർന്ന്, പെണ്‍കുട്ടിയുടെ കവിളിൽ അടിക്കുകയും ഇയാൾ ബസ് കയറി പോകുകയുമാണ് ചെയ്തത്. പള്ളിക്കൽ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ് ഈസ്റ്റ് സ്റ്റേഷനിലേക്ക് കൈമാറുകയായിരുന്നു. ഈസ്റ്റ് ഇൻസ്പെക്ടർ രതീഷ് ആർ നേതൃത്വത്തിൽ എസ്ഐ മാരായ ജയശങ്കർ, അൻസർഖാൻ, അഖിൽ വിജയകുമാർ, സിപിഒ അഭിലാഷ്, രാജഗോപാൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments