പത്തനംതിട്ട: മരിച്ച ഗര്‍ഭസ്ഥ ശിശുവിനെ വയറ്റില്‍ നിന്നും നീക്കം ചെയ്യാതെ രണ്ടു മാസം നരക യാതന അനുഭവിച്ച് യുവതി മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. മല്ലപ്പുഴശ്ശേരി കുഴിക്കാല കുറുന്താര്‍ ജ്യോതി നിവാസില്‍ ജ്യോതിഷ് (31) ആണ് അറസ്റ്റിലായത്. ആറന്മുള പോലീസ് സ്റ്റേഷന്‍ പരിധിയില്‍ മല്ലപ്പുഴശ്ശേരി കുഴിക്കാല കുറുന്താര്‍ ഹൗസ് സെറ്റ് കോളനിയില്‍ അനിത(29) ആണ് മരിച്ച ഗര്‍ഭസ്ഥ ശിശുവിനെ വയറ്റില്‍ നിന്നും നീക്കം ചെയ്യാത്തതിന് തുടര്‍ന്ന് ദാരുണമായി മരണപ്പെട്ടത്.
Read Also: ഹോട്ടലുകളും റസ്റ്ററന്റുകളും ഇനി മുതൽ സര്‍വീസ് ചാര്‍ജ് ഈടാക്കാന്‍ പാടില്ല: ഉത്തരവിറക്കി
അനിതയുടെ ഭര്‍ത്താവായ ജ്യോതിഷിനെതിരെ സ്ത്രീധനപീഡന നിരോധനനിയമം, ജുവനൈല്‍ ജസ്റ്റിസ് നിയമം എന്നിവപ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സമയത്ത് മതിയായ ചികിത്സ ലഭ്യമാക്കിയില്ലെന്നതാണ് പ്രധാന കുറ്റം.
സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ:
മൂന്നുവര്‍ഷം മുമ്പാണ് ജ്യോതിഷ് അനിതയെ വിവാഹം കഴിച്ചത്. പ്രണയ വിവാഹമായിരുന്നു. അനിതയുടെ വീട്ടില്‍ത്തന്നെ താമസിച്ച ജ്യോതിഷ് വിവാഹത്തിനുശേഷം ജോലിക്കൊന്നും പോയിരുന്നില്ല. അനിതയുടെ സ്വര്‍ണാഭരണങ്ങളും വാഹനവും മറ്റും വിറ്റായിരുന്നു ജീവിതം. ഇതിനിടയില്‍ കുട്ടിയുണ്ടായെങ്കിലും അമ്മയ്ക്കും
കുഞ്ഞിനും ചെലവിനും കൊടുത്തിരുന്നില്ല. ആദ്യപ്രസവത്തിനുശേഷം പെട്ടെന്നുതന്നെ വീണ്ടും ഗര്‍ഭിണിയായതോടെ വിവരം മറച്ചുവെയ്ക്കണമെന്ന് ഇയാള്‍ അനിതയോട് ആവശ്യപ്പെട്ടു. ഗര്‍ഭം ഒഴിവാക്കുന്നതിനും ശ്രമിച്ചു.
ഇതിനിടെ മതിയായ ചികിത്സയും പരിചരണവും കിട്ടാതെ ഗര്‍ഭസ്ഥശിശു മരിച്ചു. ഇത് കണ്ടെത്തിയ ഡോക്ടര്‍ മരിച്ച ശിശുവിനെ പെട്ടെന്ന് നീക്കുന്നതിന് കൂടുതല്‍ സൗകര്യമുള്ള മറ്റൊരു ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. എന്നാല്‍, അവിടേക്ക് ഇയാള്‍ അനിതയെ കൊണ്ടുപോയില്ല. കുഞ്ഞ് രണ്ടുമാസത്തോളം വയറ്റില്‍കിടന്നു.
അണുബാധ കാരണം അനിത മേയ് 19 മുതല്‍ തിരുവനന്തപുരം എസ്.എ.റ്റി. ആശുപത്രിയില്‍ ചികിത്സയിലായി. ജൂണ്‍ 28ന് മരിച്ചു. ആശുപത്രിയിലെത്തിച്ചശേഷം അവിടെനിന്ന് മുങ്ങിയ ഭര്‍ത്താവ് ഭാര്യയുടെ ചികിത്സയ്ക്കായി പലരില്‍ നിന്നും പണം വാങ്ങി സ്വന്തം കാര്യങ്ങള്‍ക്ക് ചെലവഴിക്കുകയായിരുന്നു.
Post Your Comments