ലക്നൗ: യോഗി സര്‍ക്കാരിന്റെ രണ്ടാം വരവിലും സംസ്ഥാനത്തെ ഗുണ്ടാ- മാഫിയ സംഘങ്ങള്‍ക്കെതിരെ സ്വീകരിക്കുന്നത് കര്‍ശന നടപടി. മാര്‍ച്ച് 25 മുതല്‍ ജൂലൈ 1 വരെയുള്ള 100 ദിനങ്ങളില്‍ 525 കേസുകളിലായി 1,034 കുറ്റവാളികളാണ് പോലീസ് പിടിയിലായത്. ഏറ്റുമുട്ടലുകളില്‍ 68 പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു.
കുറ്റകൃത്യം ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടിയാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. മീററ്റ് സോണില്‍ 193 ഉം ആഗ്ര സോണില്‍ 55 ഉം ലക്നൗ സോണില്‍ 48 ഉം വരാണാസിയില്‍ 36 ഉം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. സംസ്ഥാന തലത്തില്‍ 50ഓളം മാഫിയ സംഘങ്ങളേയും തിരിച്ചറിഞ്ഞിട്ടുണ്ട്. 2022 മാര്‍ച്ച്-ജൂണ്‍ മാസങ്ങളിലായി ഗ്യാങ്സ്റ്റര്‍ ആക്ട് പ്രകാരം 190 കോടി രൂപ മൂല്യമുള്ള വസ്തുക്കള്‍ കണ്ടുകെട്ടി.
ഇതുവരെ 2,443ത്തോളം കുറ്റവാളികളേയും
മാഫിയകളേയും തിരിച്ചറിഞ്ഞിട്ടുണ്ട്. 17,169 കേസുകളും തിരിച്ചറിഞ്ഞിട്ടുണ്ട്. 134 പേര്‍ കോടതിയില്‍ കീഴടങ്ങി. ദേശീയ സുരക്ഷ നിയമപ്രകാരം 36 പേര്‍ക്കെതിരെയാണ് കേസ് എടുത്തിട്ടുള്ളത്. സംസ്ഥാനത്തെ നീതിന്യായ വ്യവസ്ഥ മെച്ചപ്പെടുത്തണമെന്നത് ഒന്നാം ഒന്നാം യോഗി സര്‍ക്കാരിന്റെ പദ്ധതികളില്‍ പ്രധാനപ്പെട്ടതായിരുന്നു. കടുത്ത നിയമ നടപടികള്‍ വഴി സംസ്ഥാനത്തെ ക്രമസമാധാനം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം.
Post Your Comments