KeralaLatest News

എകെജി സെന്റർ സന്ദർശിച്ച് എസ്ഡിപിഐ നേതാക്കൾ: ആക്രമണത്തെ അപലപിച്ചു

തിരുവനന്തപുരം : എകെജി സെന്ററിന് എതിരായ ആക്രമണത്തെ അപലപിച്ച് എസ്ഡിപിഐ നേതാക്കൾ രംഗത്ത്. എകെജി സെന്റർ സന്ദർശിച്ച ശേഷമായിരുന്നു നേതാക്കളുടെ പ്രതികരണം. ഇവർ എകെജി സെന്ററിനുള്ളിൽ കയറി സിപിഎം നേതാക്കളെ സന്ദർശിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ഷബീർ ആസാദ്, വൈസ് പ്രസിഡന്റ് ജലീൽ കരമന എന്നിവരുടെ നേതൃത്വത്തിലായിരുന്നു സന്ദർശനം .

അതേസമയം എകെജി സെന്ററിന് നേരെ നടന്ന പടക്കമേറ് നിയമസഭയിൽ ചർച്ച ചെയ്യാൻ തീരുമാനമായി. ഇന്ന് ഉച്ചയ്‌ക്ക് 1 മണി മുതൽ രണ്ട് മണിക്കൂറാണ് ചർച്ച. സഭ നിർത്തിവെച്ച് ചർച്ച ചെയ്യാൻ തയ്യാറാണെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് തീരുമാനം. ഇരു പക്ഷത്ത് നിന്നും മുൻകൂട്ടി നിശ്ചയിച്ച അംഗങ്ങൾ ചർച്ചയിൽ പങ്കെടുക്കും എകെജി സെന്ററിലേക്ക് പടക്കം എറിഞ്ഞ ശേഷം ഭരണപക്ഷം കോൺഗ്രസ് ഓഫീസുകൾ തകർത്തു എന്ന് പ്രതിപക്ഷം സഭയിൽ ആക്ഷേപം ഉന്നയിക്കും.

പടക്കമേറ് നടന്ന് നാലു ദിവസം പിന്നിടുമ്പോഴും പ്രതിയെ കണ്ടെത്താനായില്ലെന്ന് ഉയർത്തിക്കാട്ടി സർക്കാരിനെ പ്രതിരോധത്തിലാക്കുകയാണ് ലക്‌ഷ്യം. ആക്രമണം നടത്തിയ ശേഷം കോൺഗ്രസിനെ പഴിചാരുകയാണ് ഇടതു മുന്നണികൺവീനർ ചെയ്തത് എന്നും ആരോപിക്കും. എന്നാൽ, രാഹുൽഗാന്ധിയുടെ വയനാട് ഓഫീസിലെ ഗാന്ധി ചിത്രം തകർത്തത് എസ്എഫ്‌ഐക്കാരല്ലെന്ന പോലീസ് റിപ്പോർട്ട് ഉയർത്തിക്കൊണ്ട് സർക്കാർ പ്രതിരോധം തീർക്കുമെന്നാണ് സൂചന. സ്വയം ഗാന്ധിയുടെ ചിത്രം തകർത്ത് അത് എസ്എഫ്‌ഐയുടെ തലയിൽ കെട്ടിവെയ്‌ക്കാനുള്ള ശ്രമങ്ങളാണ് നടന്നത് എന്നും ആരോപണം ഉന്നയിക്കാനാണ് തീരുമാനം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button