ചായയ്‌ക്കൊപ്പം വിളമ്പാവുന്ന ഒരു നല്ല വിഭവമാണ് കേസരി. എല്ലാവരും കേസരി കഴിച്ചിട്ടുണ്ടാകും. എന്നാല്‍, റവ കേസരി എല്ലാവരും കഴിച്ചിട്ടുണ്ടാകണമെന്നില്ല. കുറഞ്ഞ സമയം കൊണ്ട് തയ്യാറാക്കാന്‍ കഴിയുന്ന ഒരു വിഭവമാണ് റവ കേസരി. എളുപ്പത്തില്‍ റവ കേസരി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ചേരുവകള്‍
റവ – ഒരു കപ്പ്
നെയ്യ് – മുക്കാല്‍ കപ്പ്
ചൂടുവെള്ളം – 2 കപ്പ്
പഞ്ചസാര – 2 കപ്പ്
പാല്‍ -1 സ്പൂണ്‍
ഏലയ്ക്ക -1 സ്പൂണ്‍
കശുവണ്ടിപ്പരിപ്പ്
ഉണക്കമുന്തിരി
Read Also : നിർബന്ധിത ടിപ്പ് ഈടാക്കൽ, പുതിയ ഉത്തരവുമായി കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി
പാകം ചെയ്യുന്ന വിധം
നെയ്യ് ഉരുക്കുക. ഇതിലേക്ക് റവയിട്ട് നല്ലപോലെ ഇളക്കണം. വെള്ളമൊഴിച്ച് നല്ലപോലെ ഇളക്കിക്കൊണ്ടിരിക്കുക. ഇതിലേക്ക് പഞ്ചസാര ചേര്‍ത്ത് വീണ്ടും ഇളക്കണം. മിശ്രിതം ഒരുവിധം കുറുകി വരുമ്പോള്‍ പാല്‍ ചേര്‍ത്ത് വീണ്ടും ഇളക്കുക. പിന്നീട് ഇതിലേക്ക് ഏലയ്ക്ക പൊടിച്ചതും കശുവണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും ചേര്‍ത്തിളക്കി വറ്റിക്കണം. ഇത് തണുക്കുമ്പോള്‍ ഇഷ്ടമുള്ള ആകൃതിയില്‍ മുറിച്ചെടുക്കാം.
മേമ്പൊടി കശുവണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും നെയ്യില്‍ വറുത്തെടുത്ത് ചേര്‍ത്താല്‍ കൂടുതല്‍ സ്വാദു ലഭിക്കും. കേസരിക്കു നിറം വേണമെങ്കില്‍ ഫുഡ് കളര്‍ ചേര്‍ക്കാം.
Post Your Comments