ഇന്ത്യൻ വിപണിയിലെ താരമാകാനൊരുങ്ങി മോട്ടോ ജി42. ബജറ്റ് ഫോൺ സെഗ്മെന്റിൽ ഉൾപ്പെടുത്തിയ ഈ സ്മാർട്ട്ഫോണുകളിൽ നിരവധി സവിശേഷതകൾ ലഭ്യമാണ്. കൂടാതെ, മോട്ടോറോളയുടെ ഏറ്റവും പുതിയ മോഡൽ കൂടിയാണിത്. കഴിഞ്ഞ വർഷം യൂറോപ്പ്, ലാറ്റിൻ അമേരിക്ക, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിലെ വിപണിയിൽ ഈ സ്മാർട്ട്ഫോൺ അവതരിപ്പിച്ചിരുന്നു. ഇവയുടെ സവിശേഷതകൾ പരിശോധിക്കാം.
6.4 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് അമോലെഡ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 1,080×2,400 ആണ് പിക്സൽ റെസല്യൂഷൻ. സ്നാപ്ഡ്രാഗൺ 680 പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 12 ആണ്. 5,000 എംഎഎച്ചാണ് ബാറ്ററി ലൈഫ്. കൂടാതെ, 20W ടർബോ പവർ ഫാസ്റ്റ് ചാർജിംഗ് പിന്തുണയും ലഭിക്കുന്നുണ്ട്. ഒറ്റ ചാർജിൽ 30 മണിക്കൂറിലധികമാണ് ബാറ്ററി ബാക്കപ്പ്.
Also Read: കുറഞ്ഞ വരുമാനമുള്ള പൗരന്മാരെ സഹായിക്കൽ: യുഎഇ പ്രസിഡന്റ് ഫണ്ട് ഇരട്ടിയാക്കുന്നു
8 മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറ, ഡെപ്ത് ഷൂട്ടർ, 2 മെഗാപിക്സൽ മാക്രോ ഷൂട്ടർ, 50 മെഗാപിക്സൽ ട്രിപ്പിൾ റിയർ ക്യാമറ എന്നിവയാണ് പിന്നിൽ നൽകിയിട്ടുള്ളത്. 16 മെഗാപിക്സലാണ് സെൽഫി ക്യാമറ. 4 ജിബി റാമും 64 ജിബി ഇന്റേണൽ സ്റ്റോറേജുമുളള ഈ വേരിയന്റിന്റെ വില 13,999 രൂപയാണ്. ജൂലൈ 11 മുതൽ ഫ്ലിപ്കാർട്ടിലൂടെയും തിരഞ്ഞെടുത്ത റീട്ടെയിൽ സ്റ്റോറുകൾ വഴിയും ഈ സ്മാർട്ട്ഫോൺ വിൽപ്പനയ്ക്ക് എത്തും.
Post Your Comments