കടുത്ത സാമ്പത്തിക മാന്ദ്യത്തിൽ കരകയറാൻ പുതിയ മാർഗ്ഗങ്ങൾ അവലംബിച്ച് മെറ്റ. റിപ്പോർട്ടുകൾ പ്രകാരം, പുതിയ നിയമനങ്ങളുടെ എണ്ണം വെട്ടി കുറച്ചു. കൂടാതെ, സാമ്പത്തിക മാന്ദ്യം നേരിടാൻ ജീവനക്കാർക്ക് മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
മെറ്റയിൽ സാമ്പത്തിക പ്രതിസന്ധി ആരംഭിച്ചതോടെ, നിയമനങ്ങൾ 6,000 മുതൽ 7,000 വരെയാണ് വെട്ടിച്ചുരുക്കിയത്. 2022 ൽ 10,000 എൻജിനീയർമാരെ നിയമിക്കുമെന്ന് മെറ്റ അറിയിച്ചിരുന്നു. ഈ വർഷം മെറ്റയ്ക്ക് വിപണി മൂല്യത്തിന്റെ പകുതിയോളമാണ് നഷ്ടപ്പെട്ടത്. കൂടാതെ, ആപ്പിൾ, ഗൂഗിൾ എന്നിവയെ അപേക്ഷിച്ച് മെറ്റയിലെ സ്റ്റോക്ക് വിലയിലെ ഇടിവും പ്രതികൂലമായി ബാധിച്ചു.
Also Read: ആഴ്ചയുടെ ആദ്യ ദിനത്തിൽ നേട്ടത്തിൽ അവസാനിപ്പിച്ച് വിപണി
‘സമീപ കാലയളവിലെ ഏറ്റവും വലിയ തകർച്ചയാണ് മെറ്റ നേരിടുന്നത്’, മെറ്റ സിഇഒ സക്കർബർഗ് പറഞ്ഞു. പരസ്യ വിൽപ്പനയും ഉപഭോക്തൃ വളർച്ചയും മന്ദഗതിയിലായതിനാൽ, കമ്പനിയുടെ വിവിധ തലങ്ങളിൽ ചിലവ് ചുരുക്കേണ്ടത് അനിവാര്യമാണ്.
Post Your Comments