Latest NewsIndiaNews

ആദ്യ സോളാർ കാർ പുറത്തിറക്കാനൊരുങ്ങി ഈ ഡച്ച് കാർ നിർമ്മാതാക്കൾ

ഏകദേശം രണ്ടു കോടി രൂപയാണ് ഈ കാറുകളുടെ വില

ലോകത്താദ്യമായി സോളാർ കാർ പുറത്തിറക്കാനൊരുങ്ങി ലൈറ്റ് ഇയർ. നിർമ്മാണത്തിന് സജ്ജമായ ആദ്യ സോളാർ കാർ എന്ന അവകാശവാദമാണ് ഈ കമ്പനി ഉന്നയിക്കുന്നത്. ഡച്ച് കാർ നിർമ്മാതാക്കളാണ് ലൈറ്റ് ഇയർ.

‘ലൈറ്റ് ഇയർ സീറോ’ എന്ന പേര് നൽകിയിരിക്കുന്ന ഈ സോളാർ കാർ ഈ വർഷം നവംബറോടെയാണ് വിപണിയിലെത്തുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ഏകദേശം രണ്ടു കോടി രൂപയാണ് ഈ കാറുകളുടെ വില. കൂടാതെ, ആദ്യ വിൽപ്പന യുഎഇ, സ്പെയിൻ, പോർച്ചുഗൽ, ബ്രിട്ടൻ എന്നീ രാജ്യങ്ങളിലായിരിക്കും നടത്തുന്നത്.

Also Read: കേരള പേപ്പർ പ്രൊഡക്ട്സ് ലിമിറ്റഡ്: വ്യാവസായിക ഉൽപ്പാദനം ഒക്ടോബറിൽ ആരംഭിക്കും

സോളാർ ചാർജിംഗിന് പുറമേ, ഇലക്ട്രിക് ചാർജിംഗും സപ്പോർട്ട് ചെയ്യുന്നുണ്ട്. ഇലക്ട്രിക് ചാർജിംഗിലൂടെ ഏകദേശം 625 കിലോമീറ്റർ സഞ്ചരിക്കാം. എന്നാൽ, സോളാർ ചാർജിൽ 70 കിലോമീറ്ററോളം ഓടാൻ സാധിക്കും. 5 പേർക്കാണ് ഇതിൽ യാത്ര ചെയ്യാനുളള സംവിധാനം ഉള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button