
ഡൽഹി: സിഗരറ്റ് വലിക്കുന്ന കാളിയുടെ പോസ്റ്റർ പുറത്തുവിട്ട്, മതവികാരം വ്രണപ്പെടുത്തിയതിനെത്തുടർന്ന് ഉണ്ടായ വിവാദത്തിൽ പ്രതികരിച്ച് ചലച്ചിത്ര സംവിധായിക ലീന മണിമേഖല. തനിക്ക് നഷ്ടപ്പെടാൻ ഒന്നുമില്ലെന്നും ഒന്നിനെയും ഭയക്കാതെ സംസാരിക്കുന്നതിനായി, വേണ്ടിവന്നാൽ ജീവൻ നൽകുമെന്നും ലീന മണിമേഖല പ്രതികരിച്ചു.
‘എനിക്ക് നഷ്ടപ്പെടാൻ ഒന്നുമില്ല. മരണം വരെ, ഒന്നിനെയും ഭയക്കാതെ സംസാരിക്കുന്ന ശബ്ദത്തിനൊപ്പം നിൽക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. അതിന് എന്റെ ജീവനാണ് വിലയെങ്കിൽ ഞാൻ അത് നൽകും’, സോഷ്യൽ മീഡിയയിലെ ആക്രമണങ്ങൾക്ക് മറുപടിയായി ലീന മണിമേഖല ട്വിറ്ററിൽ പറഞ്ഞു.
യു.പിയില്‍ ഗുണ്ടാ- മാഫിയ സംഘങ്ങള്‍ക്കെതിരെ സ്വീകരിക്കുന്നത് കര്‍ശന നടപടി
തമിഴ്‌നാട്ടിലെ മധുരയിൽ ജനിച്ച് ടൊറന്റോയിൽ താമസിക്കുന്ന ലീന മണിമേഖല, ശനിയാഴ്ചയാണ് തന്റെ ചിത്രത്തിന്റെ പോസ്റ്റർ പങ്കുവെച്ചത്. ടൊറന്റോയിലെ ആഗാ ഖാൻ മ്യൂസിയത്തിലെ ‘റിഥംസ് ഓഫ് കാനഡ’ സെഗ്‌മെന്റിന്റെ ഭാഗമായാണ് പോസ്റ്റർ പങ്കുവെച്ചതെന്ന് ലീന മണിമേഖല വ്യക്തമാക്കിയിരുന്നു. ചിത്രത്തിന്റെ പോസ്റ്റർ ലീന മണിമേഖല സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെയാണ് വിവാദം ആരംഭിച്ചത്.
ഹിന്ദു ദേവതയായ കാളി, സിഗരറ്റ് വലിക്കുന്നതായി ചിത്രീകരിക്കുന്ന ഡോക്യുമെന്ററിയുടെ പോസ്റ്ററിനെതിരെ, സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയർന്നത്. കാളി ദേവിയുടെ വേഷം ധരിച്ച ഒരു സ്ത്രീ, സിഗരറ്റ് വലിക്കുന്നതിനോടൊപ്പം ത്രിശൂലം, അരിവാൾ, എൽ.ജി.ബി.ടി.ക്യു പ്ലസ് കമ്മ്യൂണിറ്റിയുടെ പതാക എന്നിവ കയ്യിലേന്തിയിരിക്കുന്നതാണ് പോസ്റ്ററിൽ ചിത്രീകരിച്ചിരിക്കുന്നത്. ചിത്രത്തിന്റെ പോസ്റ്റർ ഹിന്ദു ദേവതയെ അപമാനിക്കുന്നതും, മതവികാരം വ്രണപ്പെടുത്തുന്നതുമാണെന്നാണ് ഉയർന്ന പ്രധാന ആക്ഷേപം.
ഖരീഫ് സീസൺ: സലാലയിലേക്ക് കൂടുതൽ വിമാന സർവ്വീസുകൾ ആരംഭിച്ച് ഫ്‌ളൈനസ്
തുടർന്ന് സംവിധായക ലീന മണിമേഖലയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവും സോഷ്യൽ മീഡിയയിൽ ശക്തമായി. ഇത് മതനിന്ദയാണെന്നും മതവികാരം വ്രണപ്പെടുത്തുന്നതാണെന്നും പറഞ്ഞ് ഒരു വിഭാഗം, ഇതിനെതിരെ നടപടിയെടുക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായോടും ആവശ്യപ്പെട്ടു. തുടർന്ന് ‘അറസ്റ്റ് ലീന മണിമേഖല’ എന്ന ഹാഷ്‌ടാഗ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു തുടങ്ങുകയായിരുന്നു.
Post Your Comments