![](/wp-content/uploads/2022/07/dr-31.jpg)
കോഴിക്കോട്: മക്കളുമായി കുളിക്കാനിറങ്ങിയ പിതാവ് കുളത്തിൽ മുങ്ങി മരിച്ചു. പന്തീരങ്കാവിൽ പുൽപ്പറമ്പിൽ റമീസ് അഹമ്മദ് (42) ആണ് മരിച്ചത്. പെരുമണ്ണയിൽ കവലാട്ട് കുളത്തിൽ വീണാണ് അഹമ്മദ് മരിച്ചത്.
കഴിഞ്ഞ ദിവസം രാവിലെയാണ് അപകടമുണ്ടായത്. കുളി കഴിഞ്ഞ് തിരിച്ചു കയറുന്നതിനിടയിൽ കാൽ വഴുതി വെള്ളത്തിലേക്ക് വീഴുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. രണ്ടാഴ്ച്ച മുമ്പാണ് അഹമ്മദ് ഗൾഫിൽ നിന്ന് നാട്ടിലെത്തിയത്.
അതേസമയം, മറ്റൊരു സംഭവത്തിൽ, അടിമാലി ദേവിയാർ പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ അഖിലിനെ കണ്ടെത്തുന്നതിനുള്ള തെരച്ചിൽ ഇന്നും തുടരുകയാണ്. അടിമാലി ഫയർഫോഴ്സ് സംഘത്തിനു പുറമേ തൊടുപുഴയിൽ നിന്നെത്തിയ സ്കൂബാ സംഘവും ചേർന്നാണ് തിരച്ചിൽ നടത്തുന്നത്. രാത്രിമഴ തുടർച്ചയായി പെയ്തിരുന്നതിനാൽ പുഴയിൽ വെള്ളമൊഴുക്കും ശക്തമാണ്.
Post Your Comments