Latest NewsKeralaNews

കോട്ടയം ഡി.സി.സി ഓഫീസ് ആക്രമിച്ച സംഭവത്തിൽ അഞ്ച് ഡി.വൈ.എഫ്.ഐ പ്രവർത്തകർ അറസ്റ്റിൽ

 

 

കോട്ടയം: കോട്ടയം ഡി.സി.സി ഓഫീസ് ആക്രമിച്ച സംഭവത്തിൽ അഞ്ച് ഡി.വൈ.എഫ്.ഐ പ്രവർത്തകർ അറസ്റ്റിൽ. ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി പ്രവീൺ തമ്പി, ജോയിന്‍റ് സെക്രട്ടറി കെ. മിഥുൻ, കമ്മറ്റിയംഗം വിഷ്ണു ഗോപാൽ, വിഷ്ണു രാജേന്ദ്രൻ, അരുൺകുമാർ എന്നിവരാണ് അറസ്റ്റിലായത്.

ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. ആക്രമണത്തിന് പിന്നാലെ ഇവർ ഒളിവിൽ പോയിരുന്നു.

ക​ല്ലേ​റി​ൽ ഓ​ഫീ​സി​ന്‍റെ ചി​ല്ലു​ക​ൾ ത​ക​ർ​ന്നു. നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​യി​ട്ടു​ള്ള വ്യ​ക്തി​യാ​ണ് ഡി​.സി.​സി ഓ​ഫീ​സ് ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ലെന്നായിരുന്നു കോ​ണ്‍ഗ്ര​സിന്റെ ആരോപണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button